കണ്ണൂര്‍ പട്ടുവത്ത് കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസര്‍ പിടിയില്‍ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Thursday, 1 July 2021

കണ്ണൂര്‍ പട്ടുവത്ത് കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസര്‍ പിടിയില്‍

: കൈക്കൂലി വാങ്ങുന്നതിനിടെ പട്ടുവം വില്ലേജ് ഓഫീസറെ വിജിലന്‍സ് പിടികൂടി. വില്ലേജ് ഓഫീസര്‍ ജസ്റ്റസ് ബെഞ്ചമിന്‍ ആണ് പിടിയിലായത്.തിരുവനന്തപുരം സ്വദേശിയാണ് ജസ്റ്റസ്. പട്ടുവം സ്വദേശി പ്രകാശനില്‍ നിന്ന് 2000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ്
കണ്ണൂരില്‍ നിന്നും എത്തിയ വിജിലന്‍സ് ഡി വൈ എസ് പി ബാബു പെരിങ്ങേത്തും സംഘവും ഇയാളെ പിടികൂടിയത്.കഴിഞ്ഞ മാസം 3 ആം തിയ്യതി പ്രകാശന്‍ പിന്തുടര്‍ച്ചാവകാശ സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാതെ താമസിപ്പിച്ച വില്ലേജ് ഓഫീസര്‍ 5000 രൂപ കൈക്കൂലിയായി ആവശ്യപ്പെടുകയായിരുന്നു.ഇത്രയും തുക നല്‍കാന്‍ കഴിയില്ലെന്ന് പ്രകാശന്‍ പറഞ്ഞതോടെ നിരന്തരം വില പേശി ഒടുവില്‍ 2000 രൂപയില്‍ ഉറപ്പിക്കുകയായിരുന്നു. വ്യാഴാഴ്ച പണവുമായി വരാനാണ് നിര്‍ദേശിച്ചത്

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog