പേരാവൂരില്‍ സിനിമയുടെ പേര് പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയെടുത്ത ആളുകളെ അറസ്റ്റ് ചെയ്യണമെന്ന് ആരോപിച്ച് ഡി വൈ എഫ് ഐയുടെ പേരില്‍ പോസ്റ്റര്‍ പ്രചരണം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പേരാവൂരില്‍:സിനിമയുടെ പേര് പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയെടുത്ത ആളുകളെ അറസ്റ്റ് ചെയ്യണമെന്ന് ആരോപിച്ച് ഡി വൈ എഫ് ഐയുടെ പേരില്‍ പോസ്റ്റര്‍ പ്രചരണം.സിനിമയുടെ പേരില്‍ പാവങ്ങളുടെ പണം തട്ടിയെടുത്ത പൊതു പ്രവര്‍ത്തകര്‍ എന്ന് മേനി നടിക്കുന്നവരെ ഒറ്റപ്പെടുത്തുക,സിനിമയുടെ പേരില്‍ പണം വാങ്ങി വഞ്ചിച്ച് രാഷ്ട്രീയ നേട്ടം കൊയ്തവരെ തിരിച്ചറിയുക തുടങ്ങി കൈയ്യെഴുത്തിലുള്ള പോസ്റ്ററുകളാണ് ഡി വൈ എഫ്‌ഐയുടെ പേരില്‍ കുനിത്തല മുക്കില്‍ പ്രത്യക്ഷപ്പെട്ടത്.പേരാവൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭീഷ്മ കലാസാംസ്‌കാരിക വേദിയുടെ പ്രവര്‍ത്തകര്‍ക്കെതിരെ കണ്ണൂരില്‍ സിനിമയുടെ പേരില്‍ വഞ്ചിച്ചതായി വാര്‍ത്തസമ്മേളനത്തില്‍ ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത് 

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha