കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം യൂണിറ്റ് നാളെ കടകള്‍ അടച്ച് ഉപവാസ സമരം നടത്തും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


 
 
 
 
കേളകം:ടി പി ആര്‍ അടിസ്ഥാനത്തില്‍ എബിസിഡി കാറ്റഗറി തീരുമാനിച്ച് അശാസ്ത്രീയമായി വ്യാപാരസ്ഥാപനങ്ങള്‍ അടച്ചിടുന്ന നടപടി ഒഴിവാക്കുക,കേരളത്തിലെ മുഴുവന്‍ വ്യാപാരസ്ഥാപനങ്ങളും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തുറന്ന് പ്രവര്‍ത്തിക്കുവാന്‍ അനുമതി നല്‍കുക,ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ട് ഇരുന്ന് ഭക്ഷണം കഴിക്കുവാനുള്ള അനുമതി നല്‍കുക,ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് പോലുള്ള ഓണ്‍ലൈന്‍ കുത്തക കമ്പനികളെ ആവശ്യവസ്തുക്കള്‍ വില്‍ക്കുവാനുള്ള ഉത്തരവിന്റെ മറവില്‍
യാതൊരു മാനദണ്ഡവും പാലിക്കാതെ യഥേഷ്ടം വ്യാപാരം നടത്തുന്നതിനെ നിയന്ത്രിക്കുക എന്നീ ആവിശ്യങ്ങള്‍ ഉന്നയിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി
സംസ്ഥാന വ്യാപകമായി
25000 കേന്ദ്രങ്ങളിലും
കളക്ട്രേറ്റ് നടയിലും
വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിട്ടുകൊണ്ട് നടത്തുന്ന
ഉപവാസ സമരത്തിന്റെ ഭാഗമായി വ്യാപാര സ്ഥാപനങ്ങള്‍ അടച്ച്
കേളകത്തും നാളെ ഉപവാസ സമരം നടത്തുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം യൂണിറ്റ് പ്രസിഡന്റ് ജോര്‍ജ് കുട്ടി വാളുവെട്ടിക്കല്‍, ജനറല്‍ സെക്രട്ടറി ജോസഫ് പാറയ്ക്കല്‍, ട്രഷറര്‍ സ്റ്റാനി സ്ലാവോസ് എന്നിവര്‍ കേളകത്ത് നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ നടക്കുന്ന ഉപവാസ സമരം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് ട്രസ്റ്റ് ചെയര്‍മാന്‍ വര്‍ഗീസ് കാടായം ഉദ്ഘാടനം ചെയ്യും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha