ഇന്ന് അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനം : ലഹരിയിൽ നിന്ന് കുട്ടികളെ രക്ഷിക്കാൻ ഉണർവ്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

തിരുവനന്തപുരം: കഞ്ചാവ് അടക്കമുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം കൂടിവരുന്ന പശ്ചാത്തലത്തില്‍

സ്കൂള്‍,കോളേജ് കാമ്ബസുകളെ ലഹരിമുക്തമാക്കാനും അവരിലെ ലഹരിയുടെ നാമ്ബുകള്‍ മുളയിലെ നുള്ളാനും ലക്ഷ്യമിട്ട് `ഉണര്‍വ്' എന്ന കര്‍മ്മ പദ്ധതിയുമായി എക്സൈസ് വകുപ്പ്.

കുട്ടികളിലെ കായിക വാസനകള്‍ കണ്ടെത്തി അതിലേക്ക് അവരെ നയിക്കുകയാണ് ആഗസ്റ്റില്‍ തുടങ്ങുന്ന ഉണര്‍വിന്റെ ലക്ഷ്യം. കുട്ടികളുടെ ശ്രദ്ധ ലഹരിയുടെ ലോകത്തേക്ക് തിരിയാതിരിക്കാനും ലഹരി വസ്തുക്കള്‍ എത്തിക്കുന്നവരെ പിടികൂടാനും കഴിയും. എക്സൈസ് നടപ്പാക്കി വരുന്ന വിമുക്തി പദ്ധതിയുടെ ഭാഗമാണിതും.

തുടക്കത്തില്‍ തിരുവനന്തപുരം ജില്ലയിലെ ചാല,കമലേശ്വരം,കുമാരപുരം,വള്ളക്കടവ് എന്നിവിടങ്ങളിലെ സ്കൂളുകളിലാണ് നടപ്പാക്കുക.
അതിന്റെ ഫലം വിലയിരുത്തിയശേഷം സംസ്ഥാനത്താകെ നടപ്പാക്കും. നടപടികള്‍ പൂര്‍ത്തിയായതായി എക്സൈസ് വകുപ്പ് അറിയിച്ചു.
സൂക്ഷിച്ചാല്‍ രക്ഷിക്കാം

*ലഹരി ഉപയോഗിക്കുന്നവരെ തുടക്കത്തിലേ കണ്ടെത്തിയാല്‍ നിയന്ത്രിക്കാന്‍ എളുപ്പം. ശ്രദ്ധിച്ചാല്‍ വീട്ടുകാര്‍ക്ക് തന്നെ കണ്ടെത്താം.*

കണ്ണുകള്‍ ചുവന്നിരിക്കും.ടോയ്ലറ്റില്‍ അധികം സമയം ചെലവഴിക്കുന്നതും ഇതിന്റെ സൂചനയാകാം. മുറി വൃത്തിയാക്കുമ്ബോള്‍ ലഹരിമരുന്നിന്റെ അംശങ്ങള്‍ ഉണ്ടോയെന്ന് നോക്കുക. വസ്ത്രങ്ങളില്‍ തീപ്പൊരി വീണുണ്ടായ ചെറിയ ദ്വാരങ്ങള്‍ പുകവലിയുടെയോ കഞ്ചാവിന്റെയോ ലക്ഷണമാകാം. ശരീരത്തില്‍ സൂചി കുത്തിയ പാടുകളോ വസ്ത്രങ്ങളില്‍ ചോരപ്പാടുകളോ കണ്ടാലും ശ്രദ്ധിക്കണം.
വേൾഡ് വിഷൻ ന്യൂസ് ചക്കരക്കൽ.
. ചിലര്‍ക്ക് കഞ്ചാവ് ഉപയോഗിക്കുമ്ബോള്‍ വിശപ്പ് കൂടും. ചിലര്‍ ധാരാളമായി വെള്ളം കുടിക്കും. കൊക്കെയ്ന്‍ പോലെയുള്ള സ്റ്റിമുലന്റ് ഡ്രഗ് ഉപയോഗിക്കുമ്ബോള്‍ ഉറക്കം കുറയും. രാത്രി വളരെ വൈകിയും ഉറങ്ങാതിരിക്കാന്‍ ഇവ കാരണമാകും. ഹെറോയ്ന്‍ അടക്കമുള്ള ഡിപ്രസന്റ് ഡ്രഗുകള്‍ കൂടുതലായി ഉറങ്ങാന്‍ പ്രേരിപ്പിക്കും. പകല്‍ കൂടുതല്‍ സമയം കിടന്നുറങ്ങുന്ന കുട്ടികളിലും വേണം അല്‍പ്പം ശ്രദ്ധ.

മുതിര്‍ന്നവരുമായുള്ള സൗഹൃദം, അപരിചിതരുടെ സന്ദര്‍ശനം എന്നിവ പലപ്പോഴും ആപത്തുണ്ടാക്കാം. സംശയം തോന്നുന്ന തരത്തില്‍ ആരെയെങ്കിലും കണ്ടാല്‍ പൊലീസിനെ വിവരം അറിയിക്കുക. കുട്ടികള്‍ ലഹരി ഉപയോഗിക്കുന്നതായി കണ്ടെത്തിയാല്‍ കുറ്റപ്പെടുത്തുന്നതിന് പകരം അവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനുള്ള നടപടികളാണ് വേണ്ടത്.

*വിമുക്തിയിലേക്ക് വിളിക്കാം*

 ഫോണ്‍: 9447178000 , 14405 (ടോള്‍ ഫ്രീ)

*കൗണ്‍സലിംഗ് ഉള്‍പ്പെടെ സൗജന്യം.*

'​ബെ​റ്റ​ര്‍​ ​നോ​ള​ജ് ​ഫോ​ര്‍​ ​ബെ​റ്റ​ര്‍​ ​കെ​യ​ര്‍​',​ ​അ​ഥ​വാ​ ​'​മി​ക​ച്ച​ ​പ​രി​ച​ര​ണ​ത്തി​ന് ​മി​ക​ച്ച​ ​അ​റി​വ് ​'​ ​എ​ന്ന​താ​ണ് ​ഇ​ത്ത​വ​ണ​ത്തെ​ ​ല​ഹ​രി​ ​വി​രു​ദ്ധ​ ​ദി​ന​ ​സ​ന്ദേ​ശം.​ ​ല​ഹ​രി​ ​വ്യ​ക്തി​ജീ​വി​ത​ത്തെ​യും​ ​കു​ടും​ബ​ ​ജീ​വി​ത​ത്തെ​യും​ ​അ​തി​ലു​പ​രി​ ​സ​മൂ​ഹ​ത്തെ​യും​ ​ബാ​ധി​ക്കു​ന്ന​തി​നാ​ല്‍​ ​മി​ക​ച്ച​ ​അ​റി​വി​ലൂ​ടെ​യു​ള്ള​ ​പ​രി​ച​ര​ണ​ത്തി​ന് ​പ്രാ​ധാ​ന്യ​മു​ണ്ട്.​നാം​ ​ഓ​രോ​രു​ത്ത​രും​ ​ല​ഹ​രി​ ​ഉ​പ​യോ​ഗി​ക്കി​ല്ലെ​ന്ന് ​ഉ​റ​പ്പു​വ​രു​ത്ത​ണം.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha