വെല്ലുവിളിച്ച് സർക്കാർ ; ആശങ്കയിൽ പോളി വിദ്യാർത്ഥികൾ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കൊച്ചി : സംസ്ഥാന സർക്കാരിന് കീഴിലുള്ള സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സംസ്ഥാനത്തെ പോളിടെക്നിക് കോളേജുകളിൽ ജൂലൈ ആദ്യവാരം മുതൽ പരീക്ഷ നടത്തുവാനുള്ള ക്രമീകരണങ്ങളുമായി സർക്കാർ മുന്നോട്ടുപോവുകയാണ്. പൂർണ്ണമായും ഓൺലൈൻ ക്ലാസുകൾ മാത്രം നടന്നതിനാൽ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനത്തിൽ വിദ്യാർഥികൾക്ക് പരീക്ഷയോട് സമീപിക്കുമ്പോൾ ഉണ്ടാവുന്ന ബുദ്ധിമുട്ടുകളെ പറ്റി ആശങ്കയുണ്ട്. അതോടൊപ്പം തന്നെ പല പ്രദേശങ്ങളിലും ഗതാഗത സൗകര്യം ലഭ്യമല്ല. കോവിഡ് ടി പി ആർ റേറ്റ് വർദ്ധിച്ചു തന്നെ നിൽക്കുന്ന സാഹചര്യത്തിലും ലോക്ഡൗൺ പൂർണമായും പിൻവലിക്കാതെ സാഹചര്യത്തിലും പരീക്ഷയുമായി മുന്നോട്ടുപോകുന്നത് വിദ്യാർത്ഥികളോടുള്ള വെല്ലുവിളിയാണ്. പ്രതിപക്ഷനേതാവും യുഡിഎഫ് എംപിമാരും എംഎൽഎമാരും കെഎസ്‌യു ഉൾപ്പെടെയുള്ള വിദ്യാർത്ഥി സംഘടനകളും ആവശ്യപ്പെട്ടിട്ടും സർക്കാർ പരീക്ഷയുമായി മുന്നോട്ടുപോകുമെന്ന വാശിയിലാണ്. കേരളത്തിലെ ഭൂരിഭാഗം കോളേജുകളുടെയും യൂണിയന്റെ തലപ്പത്തുള്ള എസ്എഫ്ഐ ഈ വിഷയത്തിൽ സ്വീകരിക്കുന്ന മൗനം വിദ്യാർത്ഥികൾക്കിടയിൽ ഏറെ ചർച്ചയാവുകയാണ്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha