ഐ.എസ്.എം " ഈലാഫ് വിംഗ് "നിർധന വിദ്യാർത്ഥികൾക്കുള്ള സ്മാർട്ട് ഫോൺ വിതരണ പദ്ധതിക്ക് തുടക്കമായി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

   
 

-
കടവത്തൂർ:-മുജാഹിദ് യുവജന
വിഭാഗമായ ഐ.എസ്.എം. " ഈലാഫ് " സിംഗിൻ്റെ നേതൃത്വത്തിൽ  തൃപ്പങ്ങോട്ടൂർ, കുന്നോത്ത്പറമ്പ്, ഗ്രാമ- ഗ്രാമപഞ്ചായത്ത്കളിലെ' യു.പി., ഹൈസ്കൂൾ ക്ലാസ്സുകളിൽ പഠിക്കുന്ന നിർധനരായ മുഴുവൻ  വിദ്യാർത്ഥികൾക്കും  സ്മാർട്ട്ഫോൺ വിതരണം ചെയ്യാനുള്ള  പദ്ധതികളാവിഷ്കരിച്ച് പ്രവർത്തനമാരംഭിച്ചു.
       കൂടാതെ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാകാനും, രോഗികൾക്കാവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ ലഭ്യമാക്കാനും, കോവിഡ് വ്യാപനം മൂലം ദുരിതമനുഭവിക്കുന്ന പാവപ്പെട്ട കുടുംബങ്ങൾക്ക് 
ഭക്ഷ്യ ധാന്യ കിറ്റ് വിതരണം ചെയ്യാനും  യോഗം തീരുമാനിച്ചു.
       ഷാനി പാറാടിൻ്റെ അധ്യക്ഷതയിൽ ചേർന്ന   ഈലാഫ് വളണ്ടിയർ മീറ്റ്  എൻ.കെ. അഹമ്മദ് മദനി ഉദ്ഘാടനം ചെയ്തു.കെ.കെ.അബ്ദുല്ല, സി.മുഹമ്മദ്, സി.എച്ച്.ഇസ്മായിൽ ഫാറൂഖി, കെ.ഖാലിദ് സുല്ലമി, ടി.അബ്ദുൽ ഹമീദ്, ഇസ്ഹാഖലി കല്ലിക്കണ്ടി,
ഇ,അലി ഹാജി, ടി.മുഹമ്മദ് അശ്രഫ് മാസ്റ്റർ, കെ.റഫീഖ് തുടങ്ങിയവർ പ്രസംഗിച്ചു. കെ.എം. ജാബിർ സ്വാഗതവും,
നസീഫ് നല്ലൂർ നന്ദിയും പറഞ്ഞു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha