ഇൻകാസ് കണ്ണൂർ ജില്ലാ കമ്മിറ്റി കെ സുരേന്ദ്രനെ അനുസ്മരിച്ചു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 22 June 2021

ഇൻകാസ് കണ്ണൂർ ജില്ലാ കമ്മിറ്റി കെ സുരേന്ദ്രനെ അനുസ്മരിച്ചു


ദോഹ: കണ്ണൂർ ഡി സി സിയുടെ മുൻ അധ്യക്ഷനും കെ പി സി സി ജനറൽ സെക്രട്ടറിയുമായിരുന്ന കെ സുരേന്ദ്രന്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ ഇൻകാസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ യോഗം ചേർന്നു.  കണ്ണൂർ മേയർ ശ്രീ ടി ഒ മോഹനൻ അനുസ്മരണ പ്രഭാഷണം നടത്തി. കേരളത്തിലെ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ കരുത്തുറ്റ നേതാവായും  തൊഴിലാളിവർഗ്ഗ പ്രസ്ഥാനത്തിൽ സമാനതകളില്ലാത്ത സംഘാടകനായും ത്യാഗ പൂർണമായി പ്രവർത്തിച്ച് നേതൃരംഗത്ത് തിളങ്ങി നിന്ന വ്യക്തിത്വമായിരുന്നു കെ സുരേന്ദ്രൻ എന്ന് ടി ഒ മോഹനൻ പറഞ്ഞു.

സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് സമീർ ഏറാമല, ഉപദേശക സമിതി ചെയർമാൻ സുരേഷ് കരിയാട്, സെൻട്രൽ കമ്മിറ്റി നേതാക്കളായ നിയാസ് ചെരിപ്പത്ത്, ടി എച്ച് നാരായണൻ, നിഹാസ് കോടിയേരി, എറണാകുളം ജില്ലാ പ്രസിഡണ്ട് അബ്ദുറഹ്മാൻ, മുബാറക്ക് അബ്ദുൾ അഹദ്, അബ്ദുൾ റഷീദ്, അഭിഷേക് മാവിലായി, ദേവാനന്ദ് തയ്യിൽ, നിയാസ് ചിറ്റാലിക്കൽ, പ്രശോഭ് നമ്പ്യാർ തുടങ്ങിയവർ കെ സുരേന്ദ്രനെ അനുസ്മരിച്ച് സംസാരിച്ചു. കണ്ണൂർ ജില്ലാ പ്രസിഡണ്ട് ശ്രീരാജ് എം പിയുടെ അധ്യക്ഷതയിൽ സൂം പ്ലാറ്റ്ഫോമിൽ ഓൺലൈനായി ചേർന്ന യോഗത്തിന് ജനറൽ സെക്രട്ടറി ജെനിറ്റ് ജോബ് സ്വാഗതവും ട്രഷറർ സഞ്ജയ് രവീന്ദ്രൻ നന്ദിയും രേഖപ്പെടുത്തി.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog