മാട്ടൂൽ ഗ്രാമ പഞ്ചായത്തിൻ്റെ" എഡ്യു ചലഞ്ച് " പഠന സഹായ പദ്ധതിയിൽ ഐ.എസ്.എം. "ഈലാഫ്" ടീമും പങ്കാളികളായി.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

മാട്ടൂൽ ഗ്രാമ പഞ്ചായത്തിൻ്റെ
" എഡ്യു ചലഞ്ച് " പഠന സഹായ പദ്ധതിയിൽ ഐ.എസ്.എം. "ഈലാഫ്" ടീമും പങ്കാളികളായി.
മാട്ടൂൽ: മാട്ടൂൽ ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള സർക്കാർ - എയ്ഡഡ് സ്കൂളുകളിൽ പഠിക്കുന്ന നിർദ്ധനരായ വിദ്യാർത്ഥികൾക്ക്, സ്മാർട്ട് ഫോൺ - ടാബ് മുതലായ ഓൺലൈൻ പഠനോപകരണങ്ങൾ ലഭ്യമാക്കുന്നതിനായി, മാട്ടൂൽ ഗ്രാമപഞ്ചായത്ത്  നടപ്പാക്കുന്ന പദ്ധതിയാണ് "എഡ്യു ചലഞ്ച് " പഠന സഹായ പദ്ധതി. വ്യക്തികളിൽ നിന്നും, സന്നദ്ധ സംഘടനയിൽ നിന്നുമുള്ള സഹായത്തോടെയാണ് പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. 
        പ്രസ്തുത പദ്ധതിയിലേക്ക്,
പഴയങ്ങാടി മണ്ഡലം ഐ.എസ്.എം - ഈലാഫ് ടീം, എം.എസ്.എം. പ്രവർത്തകരുടെ ശ്രമഫലമായി  സംഘടിപ്പിച്ച,
രണ്ട് സ്മാർട്ട് ഫോണുകൾ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്, ഫാരിഷ ടീച്ചർ, വൈസ് പ്രസിഡണ്ട് പി.പി.അബ്ദുൽ ഗഫൂർ എന്നിവർക്ക് കൈമാറി. 
             മാട്ടൂൽ ഗ്രാമ പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ 
ഹബീബ് കെ.കെ.ടി, പി.പി. ജാസിൽ,ശമീൽ ശാഫി, മാസിൻ, മുഹാദ്, യാസിർ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha