പ​ക​ല്‍ ഫേസ്ബു​ക്കി​ല്‍, രാ​ത്രി​ ക​ള്ള​ക്ക​ട​ത്ത് ന​ട​ത്തു​ന്ന ‘പോ​രാ​ളി സിം​ഹ​ങ്ങ​ള്‍’: പാർട്ടിയ്ക്കുള്ളി… - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Saturday, 26 June 2021

പ​ക​ല്‍ ഫേസ്ബു​ക്കി​ല്‍, രാ​ത്രി​ ക​ള്ള​ക്ക​ട​ത്ത് ന​ട​ത്തു​ന്ന ‘പോ​രാ​ളി സിം​ഹ​ങ്ങ​ള്‍’: പാർട്ടിയ്ക്കുള്ളി…

 

ക​ണ്ണൂ​ര്‍: രാമനാട്ടുകര സ്വർണ്ണകടത്തു കേസിൽ വെട്ടിലായി സിപിഎം. പാർട്ടിയുടെ സൈബർ പോരാളികൾക്ക് ക​ള്ള​ക്ക​ട​ത്തു സംഭവത്തിൽ സുപ്രധാന പങ്കുണ്ടെന്ന ആരോപണം ശക്തം. അർജ്ജുൻ ആയങ്കി, ആകാശ് തുടങ്ങിയ യുവപോരാളികൾ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ആരോപണം. ഇവരുടെ ശബ്ദ രേഖയും ചിത്രങ്ങളും പുറത്തുവന്നതോടെ പാർട്ടി ഇവരെ തള്ളിപറയേണ്ട അവസ്ഥയിലാണ്. ഈ സമയത്ത് പാർട്ടിയ്ക്കുള്ളിൽ തന്നെ വിമർശനം ഉയരുന്നു.

കള്ളക്കടത്തു​കാ​ര്‍​ക്ക് ലൈ​ക്കും സ്നേ​ഹാ​ശം​സ​ക​ളും ന​ല്‍​കു​ന്ന​വ​ര്‍ തി​രു​ത്ത​ണമെന്നും ഫാ​ന്‍​സ് ക്ല​ബ്ബു​ക​ള്‍ സ്വ​യം പി​രി​ഞ്ഞു പോ​ക​ണ​മെ​ന്നും ഡി​.വൈ​.എ​ഫ്.ഐ ക​ണ്ണൂ​ര്‍ ജി​ല്ലാ സെ​ക്ര​ട്ട​റി എം ​ഷാ​ജ​ര്‍ ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു.

പോസ്റ്റ് പൂർണ്ണ രൂപം

പാ​ര്‍​ട്ടി​യൊ, ആ​ര് ? പ്രി​യ സ​ഖാ​ക്ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ കൊ​ല​യാ​ളി​ക​ളു​മാ​യി ചേ​ര്‍​ന്ന് ക്വ​ട്ടേ​ഷ​നും,സ്വ​ര്‍ണ​ക്ക​ട​ത്തും ന​ട​ത്തി പ​ണം സ​മ്ബാ​ദി​ക്കു​ന്ന​വ​രോ ? ക​ള്ള​ക്ക​ട​ത്തു​കാ​ര്‍​ക്ക് എ​ന്ത് പാ​ര്‍​ട്ടി. ചു​വ​ന്ന പ്രൊ​ഫൈല്‍ വ​ച്ച്‌ ആ​വേ​ശം വി​ത​റു​ന്ന ത​ല​ക്കെ​ട്ടില്‍ പോ​സ്റ്റ് ചെ​യ്താ​ല്‍ ശു​ദ്ധാ​ത്മാ​ക്ക​ളെ ആ​വേ​ശ​ക്കൊ​ടു​മു​ടി​യി​ല്‍ എ​ത്തി​ക്കാം. പ്ര​സ്ഥാ​ന​വു​മാ​യി ബ​ന്ധം ഇ​ല്ലെ​ങ്കി​ലും അ​വ​ര്‍ ‘നേ​താ​ക്ക​ളാ​യി’. പ​ക​ല്‍ ഫേസ് ബു​ക്കി​ല്‍ മുഴുകി,രാ​ത്രി​ നാ​ട് ഉ​റ​ങ്ങു​മ്ബോ​ള്‍ ക​ള്ള​ക്ക​ട​ത്ത് ന​ട​ത്തു​ന്ന ‘പോ​രാ​ളി സിം​ഹ​ങ്ങ​ള്‍’. ക​ണ്ണൂ​രി​ന് പു​റ​ത്തു​ള്ള​വ​ര്‍ സോ​ഷ്യ​ല്‍ മീഡിയയില്‍ ഇ​വ​രു​ടെ ഫാ​ന്‍സ് ലിസ്റ്റില്‍ ഇ​ടം പി​ടി​ച്ചി​ട്ടു​ണ്ട്.

ഇ​പ്പോ​ഴും അ​വര്‍ക്ക് ബോ​ദ്ധ്യ​മാ​യി​ട്ടില്ല. ക​ള്ള​ക്ക​ട​ത്തു​കാ​ര്‍​ക്ക് ലൈ​ക്കും സ്നേ​ഹാശം​സ നല്‍കു​ന്ന​വ​രും തി​രു​ത്തു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു. പി​ന്നീ​ട് അ​പ​മാ​നി​ത​രാവാതിരിക്കാന്‍ ഫാ​ന്‍​സ് ക്ല​ബ്ബു​കാ​ര്‍ സ്വ​യം പി​രി​ഞ്ഞ് പോ​വു​ക. നി​ങ്ങ​ള്‍ ഉ​ദ്ദേ​ശി​ക്കു​ന്ന പോ​ലെ പ്ര​സ്ഥാ​ന​വു​മാ​യി ഇ​വ​ര്‍ക്ക് ഒ​രു ബ​ന്ധ​വും ഇ​ല്ല. ഇ​ത്ത​രം സം​ഘാ​ങ്ങ​ളു​ടെ പേ​രെ​ടു​ത്ത് ത​ന്നെ പാ​ര്‍​ട്ടി നി​ല​പാ​ട് പ​റ​ഞ്ഞി​ട്ടു​​ണ്ട്. ഇ​ത്ത​രം അ​രാ​ജ​ക​ത്വ സം​ഘ​ങ്ങ​ളി​ല്‍ നി​ന്ന് നാ​ടി​നെ മോ​ചി​പ്പി​ക്കാ​ന്‍ മു​ന്നോ​ട്ട് വ​രി​ക

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog