കോളയാട് ദൈവദാൻ സെൻ്ററിലെ അന്തേവാസികൾക്ക്‌ സഹായവുമായി ഡി.വൈ.എഫ്.ഐ.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


 

കോളയാട്: ഡി.വൈ.എഫ്.ഐ. കോളയാട് വെസ്റ്റ് മേഖല കമ്മിറ്റി ദൈവദാൻ സെൻ്ററിലെ 120 അന്തേവാസികൾക്കുള്ള ഷര്‍ട്ട്, ബെഡ്ഷീറ്റ്, ടീഷര്‍ട്ട്, നൈറ്റി തുടങ്ങിയവ നൽകി. കോളയാട് പഞ്ചായത്ത് പ്രസിഡന്റ് എം. റിജി സിസ്റ്റര്‍ സുപ്പീരിയര്‍ ഷോജിക്ക് വസ്ത്രങ്ങള്‍ കൈമാറി. കെ.സി. അഭിനന്ദ് അധ്യക്ഷനായി. ഡി.വൈ.എഫ്‌.ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.കെ. ശ്രീജിത്ത്, വെസ്റ്റ് മേഖല സെക്രട്ടറി കെ.ജെ. വിനീത്, സി.പി.എം. കോളയാട് ലോക്കല്‍ സെക്രട്ടറി എ.ഷാജു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഇ സുധീഷ്‌കുമാര്‍, ശ്രീജ പ്രദീപന്‍, പി. സുരേഷ്, അഗസ്റ്റി ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.

ദൈവദാൻ സെൻ്ററിലേക്ക് സൗജന്യമായി കപ്പ നൽകാൻ വന്ന ഡി.വൈ.എഫ്.ഐ. പ്രവർത്തകരോട് അന്തേവാസികൾക്ക് വസ്ത്രങ്ങളുടെയും ബെഡ് ഷീറ്റുകളുടെയും അപര്യാപ്തതയുണ്ടെന്ന് സുപ്പീരിയർ അറിയിച്ചിരുന്നു. തുടർന്നാണ് 120 അന്തേവാസികൾക്കും വസ്ത്രങ്ങളും ബെഡ് ഷീറ്റുകളും മറ്റും ഡി. വൈ. എഫ്. ഐ എത്തിച്ചത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha