ഓർമകളിൽ സജിത്ത്ലാൽ;ഇന്ന് രക്തസാക്ഷിത്വ ദിനം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo




കെ പി സി സി ജനറൽ സെക്രട്ടറിയും അന്നത്തെ കെഎസ്‌യു ജില്ലാ പ്രസിഡന്റുമായ അഡ്വ.മാർട്ടിൻ ജോർജ് എഴുതിയ ലേഖനം


കെ. എസ്. യൂ നേതാവായ ധീരനായ നിർഭയനായ പോരാളി ആയിരുന്നു കെ. പി. സജിത്‌ലാൽ.സ്കൂൾ വിദ്യാഭ്യാസ കാലം തൊട്ട് പയ്യന്നൂരിന്റെ മണ്ണിൽ സി പി എമ്മുകാർ അതിക്രൂരമായി കൊലപ്പെടുത്തുന്ന നിമിഷം വരെ കെ എസ് യൂ വിന്റെ നീല പൊൻപതാക കണ്ണൂരിന്റെ മണ്ണിൽ ഉയർത്തി ക്കെട്ടാൻ മുന്നിൽ നിന്ന് പടനയിച്ച സമരപോരാളി ആയിരുന്നു.പയ്യന്നൂരിലെ സ്കൂൾ വിദ്യാഭ്യാസ കാലയളവിൽ തന്നെ സജിത്ത് ലാൽ എല്ലാവരും ശ്രദ്ധിച്ചനേതാവാണ്. പിന്നീട് മാടായി കോളേജിൽ പ്രീഡിഗ്രി പഠനകാലയളവിലും മിന്നി തിളങ്ങിയ ലീഡർ ആയി ആ വിദ്യാർത്ഥി മാറി. കെ എസ് യൂ ഇല്ലാത്ത സ്കൂളുകൾ തേടി സജിത്ത് ലാൽ നടത്തിയ യാത്രകൾ അവിസ്മരണീയമായിരുന്നു. 
സി പി എം കോട്ടകളായ സ്ഥലങ്ങളിൽ പോയി കെ എസ് യൂ യൂണിറ്റുകൾ രൂപീകരിക്കാനും അവിടെ കെ എസ് യൂ വിന്റെ പതാക ഉയർത്താനും സജിത്ത് ലാൽ കാണിച്ച ധീരത ആരെയും ആവേശം കൊള്ളിക്കുന്നതായിരുന്നു. ഇതോടെ സി പി എം ന് മുന്നിൽ സജിത്ത് ലാൽ നോട്ടപ്പുള്ളിയായി. പലയിടങ്ങളിൽ വെച്ചും അതി ക്രൂരമായ വേട്ടയാടലുകൾക്കു ഈ വിദ്യാർത്ഥി നേതാവ് ഇരയായി. പിന്നിടുന്ന വഴികളിൽ എല്ലാം സി പി എം, ഡി വൈ. എഫ് ഐ, എസ് എഫ് ഐ ഗുണ്ടകളുടെ അക്രമം ഏറ്റു വാങ്ങിയപ്പോൾ പോലും ആ ധീരനായ നേതാവ് പതറിയില്ല.സമര മുഖങ്ങളിൽ സജിത്ത് ലാൽ ഒരു തീ പന്തമായിമാറി.പൊലീസിന്റെ ഭീഷണിക്കു മുന്നിൽ മുട്ട് മടക്കാൻ സജിത്ത് ലാൽ തയ്യാറായില്ല. മാടായി കോളേജിലെ പഠന കാലയളവിൽ അദ്ദേഹം നടത്തിയ സമരങ്ങൾ ചരിത്രത്തിൽ തങ്കലിപികളാൽ എഴുതി വെച്ചതാണ്. കോളേജിൽ ഡിഗ്രി കോഴ്‌സുകൾ ആരംഭിക്കണം എന്നാവശ്യപ്പെട്ട് നടത്തിയ അനിശ്ചിത കാലസത്യാഗ്രഹസമരം ശ്രദ്ധേയമായിരുന്നു. ഇന്ന് അവിടെ നിരവധിയായ ബിരുദ, ബിരുദാനന്തര കോഴ്‌സുകൾ വന്നപ്പോൾ സജിത്ത് ലാൽ നടത്തിയ സമരപോരാട്ടത്തിന്റെ ആവശ്യകഥ സമൂഹം തിരിച്ചറിയുന്നു. യുവാവായിരിക്കെ അതി നിഷ്ടൂരമായി കൊല്ലപ്പെടുമ്പോഴും സി പി എം രാഷ്ട്രീയ ഭീകരതക്കെതിരെ നെഞ്ചു വിരിച്ചു പോരാട്ടം തുടരുകയായിരുന്നു. പലപ്പോഴും സി പി എം ഭീഷണിയെ തുടർന്ന് നേതാക്കൾ ഒന്ന് ഉപദേശിക്കുമ്പോൾ ആവേശം ചോരാത്ത നേതാവിനെയാണ് അവർക്കു കാണാൻ കഴിഞ്ഞത്. പലപ്പോഴും അക്രമത്തിൽ പരുക്കേറ്റ പ്രിയ സഹോദരനെ കാണാൻ ആശുപത്രിയിൽ പോകുമ്പോഴും തളരാത്ത പോരാളിയെയാണ് കാണാൻ കഴിഞ്ഞത്. ഇന്ന് സജിത്ത് ലാൽ നമ്മോടൊപ്പമില്ലെങ്കിലും പോരാളിയുടെ ജ്വലിക്കുന്ന ഓർമ്മകൾ ആവേശം തുടിക്കുന്നതാണ്.കെ എസ് യൂ ജില്ലാ പ്രസിഡന്റ്‌ ആയി ഞാൻ കണ്ണൂരിൽ പ്രവർത്തിക്കുന്ന കാലത്ത് ജില്ലാ വൈസ് പ്രസിഡന്റ്‌ ആയ സജിത്ത് ലാൽ എന്നും വിളിപ്പുറത്തു പറന്നെത്തുന്ന പടയാളി ആയിരുന്നു. കെ. പി. സി സി പ്രസിഡന്റ്‌ ആയ കെ. സുധാകരൻ എന്ന നേതാവിന്റെ പ്രിയപ്പെട്ടവനായിരുന്നു സജിത്ത് ലാൽ. സജിത്ത് ലാലിന്റെ പിതാവ് കൃഷ്ണേട്ടനും സഹോദരൻ അജിത് ലാലും അവരുടെ കുടുംബവും അനുഭവിച്ച യാതനകളും വേദനകളും മറക്കാൻ കഴിയില്ല. 


1995 ജൂൺ 26 ന് സന്ധ്യാ സമയംകണ്ണൂർ ജില്ലയിൽ പയ്യന്നൂർസർവ്വീസ് കോ-ഓപ്പറേറ്റീവ്ബാങ്കിന് എതിർവശത്തുള്ളറോഡിൽ പയ്യന്നൂർ ബ്ലോക്ക്കോൺഗ്രസ്സ് ഓഫീസിൽ നിന്നുംനടന്നു വരികയായിരുന്ന സജിത്തിനെ ബോംബ് എറിഞ്ഞു ഭീകരന്തരീഷം സൃഷ്ടിച്ചശേഷം കുത്തിക്കൊല്ലുകയായിരുന്നു. സജിത്ത് ലാൽ മുന്നോട്ടുവെച്ച ആദർശ രാഷ്ട്രീയം ഇന്നും അതിന്റെ ശോഭ കെടാതെ മുന്നോട്ടു പോകുകയാണ്. അനശ്വര രക്തസാക്ഷിയുടെ ജ്വലിക്കുന്ന ഓർമ്മകൾക്കു മുൻപിൽ പ്രണാമം.

1 Comments

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

  1. സജിത്ത് ലാൽ രക്തസാക്ഷിയായ ദിവസം ജൂൺ 27 ന് ആണ് 28 ന് ആണ് സംസ്കാര ചടങ്ങുകൾ നടന്നത് ഇപ്പോഴും പത്ര ഓഫീസുകളിൽ അതിൻ്റെ വാർത്ത ഉണ്ട്

    ReplyDelete

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha