ഉമ്മൻ ചാണ്ടി-രാ​ഹുൽ ​ഗാന്ധി കൂടിക്കാഴ്ച ഇന്ന്; ഹൈക്കമാൻഡ് തീരുമാനങ്ങളിലെ അതൃപ്തി അറിയിക്കും - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 24 June 2021

ഉമ്മൻ ചാണ്ടി-രാ​ഹുൽ ​ഗാന്ധി കൂടിക്കാഴ്ച ഇന്ന്; ഹൈക്കമാൻഡ് തീരുമാനങ്ങളിലെ അതൃപ്തി അറിയിക്കും 

ദില്ലി: ഉമ്മൻചാണ്ടി ഇന്ന് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. കേരളത്തിൽ ഹൈക്കമാൻഡ് എടുത്ത തീരുമാനങ്ങളിൽ ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും അതൃപ്തി നിലനിൽക്കുന്ന സാഹചര്യത്തിലാണ് കൂടിക്കാഴ്ച.

നേരത്തെ രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തിയ രാഹുൽ ഉമ്മൻചാണ്ടിയോട് ദില്ലിക്ക് എത്താനായി ആവശ്യപ്പെടുകയായിരുന്നു. ഗ്രൂപ്പിന് അതീതമായി എടുത്ത തീരുമാനങ്ങളിൽ തങ്ങളുടെ അഭിപ്രായങ്ങൾ പരിഗണിക്കാത്തതിലെ അതൃപ്തി ഉമ്മൻചാണ്ടി രാഹുലിനെ അറിയിക്കും.  കെപിസിസി പുനസംഘടനയിലടക്കം നേതാക്കന്മാർ തഴയപ്പെടുന്ന സാഹചര്യം ഉണ്ടാകരുതെന്നും ഉമ്മൻചാണ്ടി ആവശ്യപ്പെട്ടേക്കും.പാർട്ടിയിൽ ഐക്യം ഉണ്ടാകണമെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ കാണാനെത്തിയപ്പോൾ രാഹുൽ ഗാന്ധി നിർദ്ദേശം നൽകിയിരുന്നു . അതേസമയം രമേശ് ചെന്നിത്തല കേന്ദ്രനേതൃത്വത്തിലേക്ക് എത്തുന്ന സാഹചര്യത്തിൽ ഉമ്മൻചാണ്ടിയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തിൽ  വൈകാതെ  പുനരാലോചന ഉണ്ടാകും.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog