തലശ്ശേരി മുനിസിപ്പലിറ്റി പരിധിയിലെ വ്യാപാരസ്ഥാപനങ്ങൾ അണു വിമുക്തമാക്കുന്നു.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo





 തലശ്ശേരി :- പ്രാദേശിക ബിസിനസ്സ് സ്ഥാപനങ്ങളുടെ വളർച്ചയ്ക്കായി തയ്യാറാക്കിയ മൊബൈൽ ആപ്ലിക്കേഷനായ മാറ്റ്സാപ്പിന്റെ (Matsapp) നേതൃത്വത്തിൽ കേരളത്തിലെ 125 യൂണിറ്റുകളിലായി ഇരുന്നൂറോളം മെഷിനുകൾ ഉപയോഗിച്ചു 600 പ്രവർത്തകർ ജൂൺ മാസത്തിൽ സൗജന്യമായി അണുവിമുക്തമാക്കുന്ന പദ്ധതിയുടെ ഭാഗമായി തലശ്ശേരി ടൗൺ പരിധിയിലെ ഷോപ്പുകൾ അണുവിമുക്തമാക്കുന്ന ത്രിദിന പ്രവൃത്തി ഉദ്ഘാടനം തലശ്ശേരി നിയോജക മണ്ഡലം MLA അഡ്വ: എ. എൻ. ഷംസീർ പുതിയ ബസ്റ്റാന്റ്‌ പരിസരത്തെ വ്യാപാര സ്ഥാപനത്തിൽ വെച്ച് നിർവഹിച്ചു. അസീർ കല്ലിങ്കിൽ അധ്യക്ഷത വഹിച്ച ചടങ്ങിന് മാറ്റ്സ്ആപ്പ് ഏരിയ മാനേജർ അനസ് സ്വാഗതവും തലശ്ശേരി ചാനൽ പാർട്ണർ ഷമിൽ ചെറിയത്ത്‌ നന്ദിയും പറഞ്ഞു. 

വ്യാപാരി വ്യവസായി ഏകോപന സമിതി തലശ്ശേരി യൂനിറ്റ്‌ പ്രസിഡന്റ്‌ ജവാദ്‌ അഹമ്മദ്‌, 
വ്യാപാരി വ്യവസായി സമിതി തലശ്ശേരി ഏരിയ‌ പ്രസിഡന്റ്‌ ഇസ്മായിൽ എന്നിവർ മുഖ്യാതിഥികളായി സംബന്ധിച്ചു.  

തലശ്ശേരി മുനിസിപ്പാലിറ്റി പരിധിക്കുള്ളിൽ വ്യാപാര സ്ഥാപനങ്ങളിൽ സൗജന്യമായി അണുവിമുക്തം ചെയ്യുവാനായി ബന്ധപ്പെടേണ്ട നമ്പർ: 70122 19267 (Whatsapp)

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha