തളിപ്പറമ്പ് കേരളത്തിലെ മാതൃക നഗരം ആക്കണം, വ്യാപാരികൾക്ക് സാമ്പത്തിക പാക്കേജ് അനുവദിക്കണം:

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

തളിപ്പറമ്പ  മെർചന്റ്സ് അസോസിയേഷൻ.

കേരളത്തിൽ അനുദിനം വളരുകയും വികസിക്കുകയും ചെയ്യുന്ന നഗരങ്ങളില് പെട്ട പ്രധാനപ്പെട്ട നഗരം ആണ് തളിപ്പറമ്പ്, കഴിഞ്ഞ കാലങ്ങളിൽ  വികസന പ്രവർത്തനങ്ങൾ നടത്തിയപ്പോൾ  വ്യാപാരി സമൂഹം കൂടെ നിൽക്കുകയും സംസ്ഥാന ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തിരുന്നു


തളിപ്പറമ്പിൽ വ്യാപാരികൾക്കും  തൊഴിലാളികൾക്കും ഉപഭോക്താക്കൾക്കും പൊതുസമൂഹത്തിനും ഇപ്പോൾ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്ന കാര്യങ്ങൾ ബഹുമാന്യനായ തദ്ദേശ സ്വയം ഭരണ-എക്സൈസ് വകുപ്പ് മന്ത്രി ശ്രീ: എം.വി ഗോവിന്ദൻ മാസ്റ്ററുടെ ശ്രദ്ധയിൽപ്പെടുത്തുകയും നിവേദനം കൊടുക്കുകയും ചെയ്തു സാങ്കേതിക വിദ്യ ഉപയോഗിച്ചു കൊണ്ടുള്ള പാർക്കിംഗ്, ശാസ്ത്രീയമായ രീതിയിലുള്ള മാലിന്യ നിർമാർജനം, ആധുനിക സൗകര്യങ്ങളോടുകൂടിയ പൊതു ശൗചാലയം, ക്ലീൻ സിറ്റി-കാം സിറ്റി നഗരത്തിലെ നിലവിലെ സിനിലവിലെ സിസിടിവി ക്യാമറകളും  തെരുവ് വിളക്കുകളുടെയും പ്രവർത്തനം പരിഷ്കരിക്കുക, നഗരമദ്ധ്യത്തിലുള്ള ടാക്സി- ഗുഡ്സ്- ഓട്ടോ സ്റ്റാൻഡുകൾ ക്രമീകരിക്കുകയും അവർക്ക് എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുത്തു കൊണ്ട് തളിപ്പറമ്പിലെ നഗരത്തിനു സമീപത്തു തന്നെ സ്റ്റാൻഡുകൾ ഉം ബൂത്ത് സംവിധാനവും ഏർപ്പെടുത്തുക, നഗരത്തിലെ കന്നുകാലി- തെരുവുനായ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം ഉണ്ടാക്കുന്നതിനു വേണ്ടിയുള്ള രൂപരേഖ ഉണ്ടാക്കുക തുടങ്ങിയ പദ്ധതികളും ആവശ്യങ്ങളും ഉന്നയിച്ചു  കൊണ്ടും കൂടാതെ വർത്തമാനകാലത്ത് കോവിഡ മഹാമാരി യുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുന്ന വ്യാപാരി-തൊഴിലാളി സമൂഹത്തിന് സാമ്പത്തിക പാക്കേജ്, നികുതി ലൈസൻസ് മുതലായവയിൽ നിന്നും ഇളവുകളും, വാക്സിനേഷന് മുൻഗണന, പലിശരഹിത വായ്പകൾ നൽകുന്നതിനുവേണ്ടി മുൻകൈയെടുക്കണമെന്ന് അഭ്യർത്ഥിച്ചു കൊണ്ടും, മന്ത്രിപദം ഏറ്റെടുക്കുന്നതിനു മുമ്പ് തളിപ്പറമ്പ് എംഎൽഎ പദവിയിൽ ഉള്ളപ്പോൾ തളിപ്പറമ്പ് മെർചന്റ്സ് അസോസിയേഷൻ  വ്യാപാരികളെയും  തൊഴിലാളികളെയും ബലിയാടാക്കുന്ന സർക്കാറിന് കിട്ടേണ്ട നികുതി പോലും വെട്ടിച്ചുകൊണ്ട് ഇ കൊമേഴ്സ് പേര് പറഞ്ഞു ഓൺലൈൻ വ്യാപാരം നടത്തുന്ന  കുത്തക ഭീമന്മാരെ തടയിടുക തുടങ്ങിയ കാര്യങ്ങൾ കൂടി ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തു.വ്യാപാരികളുടെ വിഷയത്തിലും നഗരവികസനത്തിന്റെകാര്യങ്ങളിലും അനുകൂലമായ തീരുമാനങ്ങൾ എടുക്കുന്നത്  സംബന്ധിച്ച് ഇടപെടാമെന്ന് മന്ത്രി ഉറപ്പു നൽകുകയും ചെയ്തു.
        നിവേദക സംഘത്തിൽ തളിപ്പറമ്പ്  മർച്ചൻസ് അസോസിയേഷൻ പ്രസിഡൻറ് കെ.എസ്.റിയാസ്, ജനറൽ സെക്രട്ടറി വി.താജുദ്ദീൻ, ട്രഷറർ ടി.ജയരാജ് എന്നിവർ ഉണ്ടായി

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha