ഓട്ടോ റിക്ഷയിൽ 28 കുപ്പി മദ്യം കടത്തിയ യുവാവ് എക്സൈസ് പിടിയിൽ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


മട്ടന്നൂർ:മട്ടന്നൂർ റെയ്ഞ്ച് ഇൻസ്പെക്ടർ എ.കെ.വിജേഷും സംഘവും മട്ടന്നൂരിൽ വച്ച് ഓട്ടോ റിക്ഷയിൽ കടത്തുകയായിരുന്ന 28 കുപ്പി (14 ലിറ്റർ) വിദേശ മദ്യവുമായി കല്ലൂർ അരിങ്ങോട് സ്വദേശി ശ്രീനിലയത്തിൽ കറുപ്പ് സ്വാമി മകൻ ആർ.വെള്ളസ്വാമി (38) എന്നയാളെ അറസ്റ്റ് ചെയ്തു. മദ്യം കടത്താനുപയോഗിച്ച KL 58 X 9295 നമ്പർ ഓട്ടോ റിക്ഷയും കസ്റ്റഡിയിൽ എടുത്തു.പരിശോധ നടത്തിയ
എക്സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർ കെ.ആനന്ദ കൃഷ്ണൻ, കെ.കെ.ഷാജി (ഗ്രേഡ് പ്രിവൻ്റീവ് ഓഫീസർ),സിവിൽ എക്സൈസ് ഓഫീസർമാരായ ടി.ഒ.വിനോദ്,എം.പി. ഹാരിസ്,വി.എൻ സതീഷ്,വനിതാ സിവിൽ എക്സൈസ് ഓഫീസർ കെ.എസ്.സോഷ്ന എന്നിവരും ഉണ്ടായിരുന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha