ഗൂഡാലോചനയ്ക്ക് തെളിവുണ്ടെന്ന് കോടതി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Tuesday, 29 June 2021

ഗൂഡാലോചനയ്ക്ക് തെളിവുണ്ടെന്ന് കോടതി

 : നിരപരാധിയായ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സരിതയും ഗണേശ്കുമാറും ചേര്‍ന്ന് വ്യാജ തെളിവുകള്‍ ഹാജരാക്കി അപകീര്‍ത്തിപ്പെടുത്തി എന്ന കേസ്സില്‍ പ്രഥമദൃഷ്ട്യാ തെളിവുകള്‍ ഉണ്ടെന്ന് കോടതി.
ഇരുവര്‍ക്കുമെതിരെ നിയമനടപടി സ്വീകരിച്ച് സമന്‍സ് അയയ്ക്കാന്‍ കൊട്ടാരക്കര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി ഉത്തരവിട്ടു.
സോളാര്‍ കമ്മീഷന്‍ മുമ്പാകെ സരിത ഹാജരാക്കിയ കത്തില്‍ നാലുപേജ് വ്യാജമായി കൂട്ടിച്ചേര്‍ത്തതാണെന്നും മുന്‍മന്ത്രി ഗണേശ്കുമാറിന്റെ ഗുഢാലോചനയുടെ ഫലമാണ് ഈ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയതെന്നും പ്രഥമദൃഷ്ട്യാ കോടതിക്ക് ബോധ്യപ്പെട്ടു.
തന്റെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താതിന്റെ പകയാണ് ഗണേശിന്റെ വൈരാഗ്യത്തിന് കാരണം. സരിത കമ്മീഷന്‍ മുമ്പാകെ ഹാജരാക്കിയ കത്തിലെ നാല് പേജുകള്‍ പിന്നീട് കൂട്ടിച്ചേര്‍ത്തതാണെന്നും ഇക്കാര്യം ചൂണ്ടിക്കാണിച്ച് മുന്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ സുധീര്‍ജേക്കബ് അഡ്വ. ജോളി അലക്സ് വഴി നല്‍കിയ സ്വകാര്യ അന്യായത്തിലാണ് കോടതിവിധി.
പത്തനംതിട്ട ജയില്‍ സൂപ്രണ്ട് വിശ്വനാഥക്കുറുപ്പിന്റെ സാന്നിധ്യത്തില്‍ 21 പേജുള്ള കത്താണ് സരിത അവരുടെ അഭിഭാഷകന്‍ ഫെനിബാലകൃഷ്ണന് നല്‍കുന്നത്.
എന്നാല്‍ നാല് പേജുകൂടി കൂട്ടിച്ചേര്‍ത്താണ് സോളാര്‍ കമ്മീഷന്‍ മുമ്പാകെ ഹാജരാക്കിയത്. ഈ നാലു പേജിലാണ് ഉമ്മന്‍ചാണ്ടിക്കെതിരെയും ലൈംഗീക ആരോപണങ്ങള്‍ ഉള്ളത്. ഇത് ഗണേശ്കുമാറിന്റെ ഗുഢാലോചനയെത്തുടര്‍ന്നാണന്നാണ് ആരോപണം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, അഡ്വ.ഫെനിബാലകൃഷ്ണന്‍, ജയില്‍ സൂപ്രണ്ട്് അടക്കം നിരവധിപേരെ വിസ്തരിച്ചശേഷമാണ് കോടതി പ്രഥമദൃഷ്ട്യാ കേസ്സുണ്ടെന്ന് തീരുമാനത്തിലെത്തിയത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog