മോട്ടോര്‍ വാഹന രേഖകളുടെ കാലാവധി സെപ്റ്റംബര്‍ 30 വരെ നീട്ടി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനമിറക്കി.കോവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനം. - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 17 June 2021

മോട്ടോര്‍ വാഹന രേഖകളുടെ കാലാവധി സെപ്റ്റംബര്‍ 30 വരെ നീട്ടി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനമിറക്കി.കോവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനം.വാഹനങ്ങളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, പെര്‍മിറ്റ് എന്നിവയ്ക്ക് ഈ വര്‍ഷം സെപ്റ്റംബര്‍ 30 വരെ കാലാവധിയുണ്ടാവും. ലൈസന്‍സ്, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, മറ്റു രേഖകള്‍ എന്നിവയും സെപ്റ്റംബര്‍ 30 വരെ കാലാവധി ഉള്ളതായി കണക്കാക്കണമെന്ന് കേന്ദ്ര റോഡ്, ദേശിയപാതാ മന്ത്രാലയം വിജ്ഞാപനത്തില്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരി ഒന്നിനു ശേഷം കാലാവധി കഴി്ഞ്ഞ രേഖകള്‍ക്കാണ് കാലയളവ് നീട്ടിക്കിട്ടുക.

ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നടപടികളുമായി മുന്നോട്ടുപോവണമെന്ന് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog