വനം കൊള്ളക്കെതിരെ 16 ന് ബിജെപിയുടെ പ്രതിഷേധം - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 15 June 2021

വനം കൊള്ളക്കെതിരെ 16 ന് ബിജെപിയുടെ പ്രതിഷേധം

കണ്ണൂര്‍: വനംകൊള്ളയിലൂടെ ആയിരം കോടി രൂപയുടെ അഴിമതിയാണ് പിണറായി വിജയന്റെ ഭരണകാലത്ത് നടന്നിട്ടുള്ളതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി. കൃഷ്ണകുമാര്‍ ആരോപിച്ചു. ബിജെപി കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ അടിയന്തരയോഗം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വനം കൊള്ള നടത്തിയ സംസ്ഥാന സര്‍ക്കാരിനെതിരെ വ്യാപകമായി പ്രക്ഷോഭം ആരംഭിക്കും. ഇതിന്റെ ഭാഗമായി ജൂണ്‍ 16 ന് സംസ്ഥാനത്ത് 15000 കേന്ദ്രങ്ങളില്‍ ധര്‍ണ്ണ സമരം നടത്തും. ഫോറസ്റ്റ് ഓഫീസുകള്‍, താലൂക്ക് ഓഫീസുകള്‍, വില്ലേജ് ഓഫീസുകള്‍, പഞ്ചായത്ത് ഓഫീസുകള്‍, പട്ടണങ്ങള്‍ ഇവ കേന്ദ്രീകരിച്ച്‌ കോവിഡ് മാനദണ്ഡം പാലിച്ചുകൊണ്ടായിരിക്കും സമരം നടത്തുന്നത്.

യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് എന്‍ ഹരിദാസ് അധ്യക്ഷതവഹിച്ചു. ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. കെ പി പ്രകാശ്ബാബു, പി കെ വേലായുധന്‍, എ.ദാമോദരന്‍ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി കെ കെ വിനോദ് കുമാര്‍ സ്വാഗതവും ജില്ലാ സെക്രട്ടറി കൂട്ട ജയപ്രകാശ് നന്ദിയും പറഞ്ഞു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog