കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


അടയ്ക്കാത്തോട് രാമച്ചിയിൽ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു. പൊരുന്നയിൽ കുങ്കന്റെ കൃഷിയിടത്തിലാണ് നാശമുണ്ടാക്കിയത്. ഞായറാഴ്ച രാത്രിയോടെ എത്തിയ കാട്ടാനക്കൂട്ടം കൃഷിയിടത്തിലെ വാഴ, തെങ്ങ്, മരച്ചീനി തുടങ്ങിയ വിളകളാണ് നശിപ്പിച്ചത്.

ആറളം വന്യജീവിസങ്കേതത്തിൽനിന്നും ചീങ്കണ്ണി പുഴകടന്ന് ജനവാസകേന്ദ്രത്തിൽ എത്തുന്ന ആനകളെ തുരത്തുന്നതിന് വനപാലകർ നടപടി സ്വീകരിക്കുന്നില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു. കരിയംകാപ്പ് വരെ നിർമാണം പൂർത്തിയായ ആന പ്രതിരോധമതിൽ രാമച്ചിയിലേക്ക് നീട്ടണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha