തളിപ്പറമ്പ് എക്‌സൈസ് മദ്യവേട്ട തുടരുന്നു-പച്ചക്കറികള്‍ക്കൊപ്പം കര്‍ണാടക മദ്യം കടത്ത്-കുഞ്ഞിമംഗലം സ്വദേശിയായ ഡ്രൈവര്‍ പിടിയില്‍. - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Thursday, 27 May 2021

തളിപ്പറമ്പ് എക്‌സൈസ് മദ്യവേട്ട തുടരുന്നു-പച്ചക്കറികള്‍ക്കൊപ്പം കര്‍ണാടക മദ്യം കടത്ത്-കുഞ്ഞിമംഗലം സ്വദേശിയായ ഡ്രൈവര്‍ പിടിയില്‍.


തളിപ്പറമ്പ്: കര്‍ണാടകയില്‍ നിന്ന് പച്ചക്കറികളോടൊപ്പം മദ്യം കടത്തല്‍ പതിവാക്കിയ പിക്കപ്പ് വാന്‍ എക്‌സൈസ് സംഘം പിടികൂടി., ഏഴര ലിറ്റര്‍ കര്‍ണാടക മദ്യം പിടിച്ചെടുത്തു.

ഡ്രൈവര്‍   കുഞ്ഞിമംഗലം വണ്ണച്ചാലിലെ ഉന്നത്തില്‍ വീട്ടില്‍ യു. അരുണ്‍കുമാറിനെതിരെ കേസെടുത്തു.

തളിപ്പറമ്പ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം. ദിലീപിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥനത്തില്‍ ഏമ്പേറ്റില്‍ വെച്ച് ഇന്നലെ

വൈകുന്നേരമാണ് വാഹന പരിശോധനക്കിടയില്‍ കെ എല്‍ 13 എ എച്ച് 8431 മഹേന്ദ്ര പിക്കപ്പ് വണ്ടിയില്‍ കടത്തി കൊണ്ട് വന്ന 7.500 ലിറ്റര്‍ കര്‍ണ്ണടക മദ്യം കണ്ടെടുത്തത്.

സ്ഥിരമായി കര്‍ണ്ണടക മദ്യം പച്ചക്കറി വില്‍പ്പന എന്ന വ്യജേന മദ്യം കടത്തി കൊണ്ട് വരുന്നത് ലോക്ക് ഡൗണ്‍ മറവില്‍ അമിത വിലക്കാണ്

അരുണ്‍ കുമാര്‍ മദ്യവില്‍പ്പന നടത്തി വരുന്നത് എന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.

പ്രിവന്റീവ് ഓഫിസര്‍ എ.അസീസ്, പ്രിവന്റിവ് ഓഫിസര്‍ (ഗ്രേഡ്) കെ.രാജേഷ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ പി.പി.രജിരാഗ് ,

ഫെമിന്‍, മുഹമ്മദ് ഹാരിസ്, എസ്.എ.പി.ഇബ്രാഹിം ഖലില്‍ എന്നിവരും റെയിഡില്‍ പങ്കെടുത്തു.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog