കോവിഡിന്റെ മറവിലുള്ള ആശുപത്രി കൊള്ള അവസാനിപ്പാക്കണം :എസ് ഡി പി ഐ കണ്ണൂർ ജില്ല കമ്മിറ്റി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 16 May 2021

കോവിഡിന്റെ മറവിലുള്ള ആശുപത്രി കൊള്ള അവസാനിപ്പാക്കണം :എസ് ഡി പി ഐ കണ്ണൂർ ജില്ല കമ്മിറ്റികണ്ണൂർ :കോവിഡ് ചികിത്സയുടെ പേരിൽ സ്വകാര്യ ആശുപത്രികൾ നടത്തുന്ന തീവെട്ടി കൊള്ള അവസാനിപ്പിക്കണമെന്നും അല്ലാത്ത പക്ഷം പ്രത്യക്ഷ സമരപരിപാടികളുമായി എസ് ഡി പി ഐ മുന്നോട്ട് വരുമെന്നും എസ്  ഡി പി ഐ ജില്ലാ ജനറൽ സെക്രട്ടറി ബഷീർ കണ്ണാടിപ്പറമ്പ് പറഞ്ഞു. ലോക്ക് ഡൌൺ ഉൾപ്പെടെ നിരവധി പ്രയാസങ്ങൾ അലട്ടി ജീവിക്കുന്ന ജനങ്ങളെ ചികിത്സയുടെ മറവിൽ കൊള്ളയടിക്കുകയാണ് സ്വകാര്യ ആശുപത്രികൾ ചെയ്യുന്നത്. ഫീസ് നിരക്ക് സംബന്ധിച്ച് സർക്കാർ പുറത്തിറക്കിയ മാനദണ്ഡം പോലും ചില ആശുപത്രികൾ ലംഘിക്കുകയാണ്. കൂടുതൽ സാമൂഹിക ഉത്തരവാദിത്തത്തോടെ നിലയുറപ്പിക്കുന്നതിന് പകരം ചൂഷണ വ്യവസ്ഥയിലേക്ക് മാനേജ്മെന്റുകൾ മാറരുത്. സ്വകാര്യ ആശുപത്രികളുടെ കൊള്ള സംബന്ധിച്ച് നിരവധി പരാതികളാണ് ദിനം പ്രതി ഉയർന്നു വരുന്നത്. ഇത്തരം ആശുപത്രികളെ നിലക്ക് നിർത്താൻ സർക്കാർ തയ്യാറാവണമെന്നും അല്ലാത്ത പക്ഷം ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog