പ്രതികൂലമായ കാലാവസ്ഥയിൽ ഓൺലൈൻ ക്ലാസ്സുകൾ അടിയന്തിരമായി മാറ്റിവെക്കുക : കെ.എസ്.യു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂർ : മഹാമാരിയുടെ ഭീതിയൊഴിയും മുമ്പേ, ശക്തമായ പേമാരിയും മാനവരാശിയുടെ മേൽ കനത്ത പ്രഹരമേൽപ്പിച്ചുക്കൊണ്ടിരിക്കുന്ന പ്രതികൂലമായ സാഹചര്യത്തിൽ വിദ്യാർത്ഥികളെ ഇനിയും മാനസിക സംഘർഷത്തിലേക്ക് തള്ളിവിടാതെ ഓൺലൈൻ ക്ലാസ്സുകളും, മറ്റ് ഓൺലൈൻ പഠന - പരീക്ഷാ പ്രവർത്തികങ്ങളും താൽക്കാലികമായി നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു മട്ടന്നൂർ ബ്ലോക്ക്‌ പ്രസിഡന്റ്‌ ഹരികൃഷ്ണൻ പാളാട് യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ പ്രൊ. ഗോപിനാഥ് രവീന്ദ്രന് നിവേദനം നൽകി. കോവിഡ് അതിതീവ്രമായി തുടരുന്ന പശ്ചാത്തലത്തിൽ പല വീടുകളിലും പോസിറ്റീവ് കേസുകളും, വിദ്യാർത്ഥികൾ ഉൾപ്പെടെ ക്വാറന്റൈനിൽ കഴിയുകയുമാണ്. അതോടൊപ്പം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ കനത്ത മഴയും അനുബന്ധ പ്രശ്നങ്ങളും നിലനിൽക്കുന്നതിനാൽ മണിക്കൂറുകളോളം വൈദ്യുതി തടസ്സപ്പെടുന്ന സാഹചര്യങ്ങളും നിലനിൽക്കുന്നു.  ചിലയിടങ്ങളിൽ രണ്ടും മൂന്നും ദിവസങ്ങളായി വൈദ്യുതി നിലച്ചിട്ട്. മൊബൈൽ ചാർജ് ചെയ്യാൻ സാധിക്കാത്ത സാഹചര്യങ്ങൾക്കൊപ്പം ഇന്റർനെറ്റ്‌ ലഭ്യതയും കുറയുന്നു. അതുകൊണ്ട് തന്നെ ഇപ്പോൾ നടക്കുന്ന ഓൺലൈൻ ക്ലാസ്സുകൾ തുടരുന്നത് ഫലപ്രദമാണോ എന്ന് പരിശോധിക്കണമെന്നും, മഴ തുടരുമെന്ന് ഔദ്യോഗികവൃന്ദങ്ങൾ അറിയിപ്പ് നൽകിയിട്ടുണ്ടെന്നിരിക്കെ മൊബൈൽ ഫോണുകളിൽ നിലവിലുള്ള ബാറ്ററി നാളത്തെ അത്യാവശ്യങ്ങൾക്ക് മാറ്റിവെക്കേണ്ടുന്ന അവസ്ഥ കൂടി പരിഗണിക്കണമെന്നും നിവേദനത്തിലൂടെ ഹരികൃഷ്ണൻ പാളാട് വ്യക്തമാക്കുന്നു. മാനവ ഐക്യം സമൂഹത്തിൽ രൂപപ്പെടേണ്ട സാഹചര്യത്തിൽ ഇനിയൊരു സമരത്തിലേക്ക് വിദ്യാർത്ഥി സംഘടനകളെ നിർബന്ധിതരാക്കരുതെന്നും ഹരികൃഷ്ണൻ പറഞ്ഞു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha