സ്‌കൂള്‍ പ്രധാനാധ്യാപിക കുഴഞ്ഞുവീണ് മരിച്ചു. - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Friday, 28 May 2021

സ്‌കൂള്‍ പ്രധാനാധ്യാപിക കുഴഞ്ഞുവീണ് മരിച്ചു.

മയ്യില്‍: കമ്ബില്‍ മാപ്പിള എഎല്‍പി സ്‌കൂള്‍ പ്രധാനാധ്യാപിക മയ്യില്‍ കടൂര്‍ മുക്ക് സ്വദേശിനി ടി ടി ബീന(50) സ്‌കൂളില്‍ കുഴഞ്ഞുവീണ് മരിച്ചു. കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. നിരന്തോട്ടിലെ വിമുക്തഭടന്‍ കെ. സി രാധാകൃഷ്ണന്റെ ഭാര്യയാണ്. കെ.എസ്.ടി.എ. തളിപ്പറമ്ബ് സൗത്ത് ഉപജില്ലാ കമ്മിറ്റി അംഗമായിരുന്നു. പഴയങ്ങാടി അടുത്തിലയിലെ പരേതരായ എം എം നാരായണന്‍ നമ്ബ്യാര്‍-ടി.ടി ഭാരതി ദമ്ബതികളുടെ മകളാണ്. മകള്‍: ടി.ടി സീത്, ടി.ടി സായൂജ്. സഹോദരങ്ങള്‍: റീന(അരോളി സെന്‍ട്രല്‍ എല്‍.പി സ്‌കൂള്‍), സീന(സൂറത്ത്). മൃതദേഹം ശനിയാഴ്ച രാവിലെ 8.30 മുതല്‍ നിരന്തോട്ടിലെ വീട്ടില്‍ പൊതു ദര്‍ശനത്തിനു വയ്ക്കും. 11 മണിക്ക് കണ്ടക്കൈ ശാന്തി വനത്തില്‍ സംസ്‌കരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog