കോവിഡ് നിർണ്ണയത്തിന് രണ്ടാമത് മൊബൈൽ യൂണിറ്റ് ഉദ്ഘാടനം ചെയ്തു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 20 May 2021

കോവിഡ് നിർണ്ണയത്തിന് രണ്ടാമത് മൊബൈൽ യൂണിറ്റ് ഉദ്ഘാടനം ചെയ്തുഇരിക്കൂർ: ഇരിക്കൂർ ബ്ലോക്ക്‌ പഞ്ചായത്ത് മലയോര മേഖലയിലെ കോവിഡ് നിർണയത്തിന് വേണ്ടി രൂപീകരിച്ച് നടപ്പിലാക്കുന്ന മൊബൈൽ കോവിഡ് ടെസ്റ്റ്‌ യൂണിറ്റിന്റെ രണ്ടാമത്തെ വാഹനം നിയുക്ത ഇരിക്കൂർ എം എൽ എ അഡ്വ സജീവ് ജോസഫ് ഫ്ലാഗ് ഓഫ് ചെയ്തു.ഇരിക്കൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ  ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ റോബർട്ട്‌ ജോർജ് അധ്യക്ഷത വഹിച്ചു. കോവിഡ് മഹാമാരിയുടെ നിയന്ത്രണത്തിന് രോഗ നിർണ്ണയം അനിവാര്യമാണെന്നിരിക്കെ സദാസമയവും, എല്ലായിടത്തും ലഭ്യമാകുന്ന കോവിഡ് നിർണ്ണയ  യൂണിറ്റ് ലഭ്യമാക്കിയ ഇരിക്കൂർ ബ്ലോക്ക്‌ പഞ്ചായത്തിനെ അഡ്വ.സജീവ് ജോസഫ് MLA  അഭിനന്ദിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശ്രീമതി. ലിസ്സി ടീച്ചർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ശ്രീ. ബേബി തോലാനി, ശ്രീമതി. രേഷ്മ, ഇരിക്കൂർ ബി ഡി ഒ ആർ. അബു, മെമ്പർമാരായ സി വി എൻ യാസറ, പ്രസന്ന എം പി, ലിജി, എം വി ഓമന, ജയസിംഹൻ, അനിൽ, സുരേഷ്, ഫൈസൽ, എന്നിവരും ഡോക്ടർമാരായ ഡോ. രഞ്ജിത്ത്, ഡോ.ഡാന്റസ് എന്നിവരും സന്നിഹിതരായിരുന്നു.No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog