തളരരുത് തണലായി ഞങ്ങളുണ്ട്;വിവിധ സേവന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നടന്നു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പേരാവൂര്‍:കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് പേരാവൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ തളരരുത് തണലായി ഞങ്ങളുണ്ട് എന്ന മുദ്രാവാക്യമുയര്‍ത്തി നടത്തുന്ന വിവിധ സേവന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം അഡ്വ സണ്ണി ജോസഫ് എം എല്‍ എ നിര്‍വഹിച്ചു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് ജൂബിലി ചാക്കോ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ബൈജു വര്‍ഗീസ്,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി.എം രഞ്ജുഷ,ജോസ് ആന്റണി,നൂറുദ്ദീന്‍ മുള്ളേരിക്കല്‍, രാജു ജോസഫ് മനോജ് താഴെപ്പുര തുടങ്ങിയവര്‍ പങ്കെടുത്തു. പേരാവൂര്‍  ഗ്രാമപഞ്ചായത്തിലെ കോവിഡ് ബാധിതരായവര്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും ഭക്ഷണം, മരുന്ന്,ആശുപത്രിയിലേക്ക് പോകാനുള്ള വാഹന സൗകര്യം എന്നീ സേവനങ്ങളാണ് പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha