കോവിഡ് പ്രതിരോധം;എസ്.ഡി.പി.ഐയുടെ ജനകീയ വാഹനം ഫ്ലാഗ് ഓഫ് ചെയ്തു. - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 20 May 2021

കോവിഡ് പ്രതിരോധം;എസ്.ഡി.പി.ഐയുടെ ജനകീയ വാഹനം ഫ്ലാഗ് ഓഫ് ചെയ്തു.


നടുവനാട്:കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി അടിയന്തിര സാഹചര്യങ്ങളില്‍   രോഗികളെ ആശുപത്രികളിലും, കോറന്‍റൈന്‍ സെന്‍ററിലും എത്തിക്കുന്നതിന് വേണ്ടി ആരോഗ്യ വകുപ്പിന്‍റെ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട്  എസ്‌.ഡി.പി.എെ നടുവനാട് ബ്രാഞ്ച് കമ്മിറ്റി സജ്ജീകരിച്ച  ജനകീയ വാഹനം എസ്.ഡി.പി.എെ. പേരാവൂര്‍ മണ്ഡലം സെക്രട്ടറി അഷ്റഫ് നടുവനാട് ഫ്ലാഗ് ഒാഫ് ചെയ്തു.  പി.പി.ഇ കിറ്റ് ,അണുനശീകരണ യന്ത്രം തുടങ്ങിയ കോവിഡ് പ്രതിരോധ ഉപകരണങ്ങള്‍ വാര്‍ഡ് കൗണ്‍സിലര്‍ പി. സീനത്ത് എസ്.ഡി.പി.എെ നടുവനാട് ബ്രാഞ്ച് പ്രസിഡന്‍റ് എം.റസാഖിന് കൈമാറി. 24 മണിക്കൂറും സജ്ജമായ വളണ്ടിയര്‍ സേനയും, ഹെല്‍പ് ഡസ്കും ബ്രാഞ്ചില്‍ സജീവമാണെന്നും പൊതുജനങ്ങള്‍ ഏത് സമയത്തും എസ്.ഡി.പി.എെ വളണ്ടിയര്‍മാരെ സമീപിക്കാമെന്നും എസ്.ഡി.പി.എെ ബ്രാഞ്ച് പ്രസിഡന്‍റ് എം.റസാഖ് പറഞ്ഞു.ബ്രാഞ്ച് സെക്രട്ടറി എ.കെ റസാഖ്, ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളായ  സൈഫുദ്ദീന്‍ നടുവനാട്, സത്താര്‍ എന്നിവര്‍ 
സംബന്ധിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog