രണ്ടാം പിണറായി സര്‍ക്കാരില്‍ കെ.കെ. ഷൈലജ ഇല്ല ; മന്ത്രിസഭയില്‍ നിന്നും ഒഴിവാക്കി, മുഹമ്മദ്‌ റിയാസ് മന്ത്രിയാകും, എം ബി രാജേഷിന് അപ്രതീക്ഷിത സ്പീക്കർ സ്ഥാനം നൽകി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 18 May 2021

രണ്ടാം പിണറായി സര്‍ക്കാരില്‍ കെ.കെ. ഷൈലജ ഇല്ല ; മന്ത്രിസഭയില്‍ നിന്നും ഒഴിവാക്കി, മുഹമ്മദ്‌ റിയാസ് മന്ത്രിയാകും, എം ബി രാജേഷിന് അപ്രതീക്ഷിത സ്പീക്കർ സ്ഥാനം നൽകിuploads/news/2021/05/486239/kk shylaja.jpg

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരില്‍ കെ.കെ. ഷൈലജ ഇല്ല. കഴിഞ്ഞ പിണറായി സര്‍ക്കാരിന്റെ കാലത്ത് ഏറ്റവും ജനപ്രീതി നേടിയ മന്ത്രിയും ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം നേടി വന്‍ വിജയം നേടുകയും ചെയ്ത ഷൈലജയെ മന്ത്രിസഭയിലേക്ക് പരിഗണിച്ചില്ല എന്നാണ് ഏറ്റവും പുതിയ വിവരം. മന്ത്രിസഭയില്‍ പിണറായി ഒഴികെ ആരും പഴയ ആള്‍ക്കാര്‍ വേണ്ടെന്നും മുഴുവനും പുതുമുഖങ്ങളാകണമെന്നുമുള്ള തീരുമാനത്തിലേക്കാണ് സിപിഎം എത്തിയതെന്നും സ്പീക്കറായി എംബി രാജേഷിന്റെ പേര്‍ പരിഗണിച്ചേക്കും എന്നുമാണ് വിവരം.

സിപിഎമ്മില്‍ നിന്നും ആര്‍ ബിന്ദു മന്ത്രിയായേക്കും എന്നാണ് സൂചന. വീണാജോര്‍ജ്ജും വി അബ്ദുറഹിമാന്‍, എംവി ഗോവിന്ദന്‍, സജി ചെറിയാന്‍, വി. എന്‍ വാസവന്‍, വി.ശിവന്‍കുട്ടി, മുഹമ്മദ് റിയാസ് എന്നിവരെല്ലാം മന്ത്രിയായേക്കും എന്നാണ് വിവരം. നേരത്തേ ഷൈലജ ടീച്ചറിനെയും പരിഗണിക്കണം എന്ന രീതിയില്‍ കേന്ദ്രനേതൃത്വത്തിന്റെ ഇടപെടല്‍ പോലും തള്ളിയാണ് കെ.കെ. ഷൈലജയെ ഒഴിവാക്കിയത്.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog