ആറളം വിയറ്റ്നാമിൽ കോവിഡിന് പുറകേ കാട്ടാന വിളയാട്ടവും - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 18 May 2021

ആറളം വിയറ്റ്നാമിൽ കോവിഡിന് പുറകേ കാട്ടാന വിളയാട്ടവുംആറളം: കോവിഡ് 19 വ്യാപനത്തിനിടയിൽആറളം പഞ്ചായത്തിന്റെ വിവിധ മേഖലയിൽ കാട്ടാന വിളയാട്ടം രൂക്ഷമായി തുടരുകയാണ്. വിയറ്റ്നാം വട്ടപ്പറമ്പ് മേഖലയിൽ രാത്രികാലങ്ങളിൽ കാട്ടാനയിറങ്ങി കാർഷികവിളകൾ നശിപ്പിക്കുന്നത് നിത്യ സംഭവമായി മാറി. കഴിഞ്ഞ ദിവസം രാത്രി വിയറ്റ്നാം പ്രദേശത്ത് കാട്ടാനയിറങ്ങി നിരവധി കാർഷി വിളകൾ നശിപ്പിച്ചു. കണ്ണന്താനം ജോസ് , കണ്ണന്താനം ജയിസൺ എന്നിവരുടെ വാഴ തെങ്ങ്, കവുങ്ങ് തുടങ്ങിയ നിരവധി കാർഷിക വിളകൾ നശിപ്പിച്ചു. കാട്ടാന ശല്യം അവസാനിപ്പിക്കാൻ വനം വകുപ്പ് ശക്തമായ നടപടി സ്വീകരിക്കണമെന്നും കർഷകർക്ക് നഷ്ടപരിഹാരം ഉടൻ നൽകണമെന്നും ആറളം പഞ്ചായത്ത് പ്രസിഡണ്ട് .കെ. പി , രാജേഷും, വാർഡ് മെമ്പർ - ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇ സി രാജു എന്നിവരും സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. 

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog