ഇരിട്ടിയിൽ നിന്നും കർണാടക മദ്യം പിടികൂടി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 18 May 2021

ഇരിട്ടിയിൽ നിന്നും കർണാടക മദ്യം പിടികൂടി

ഇരിട്ടി : ഇരിട്ടി DYSP പ്രിൻസ് എബ്രഹിമിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇരിട്ടി പോലീസ് സ്റ്റേഷൻ പരിസരത്തു വെച്ച് നടന്ന വാഹന പരിശോധനയിൽ കർണാടക മദ്യം പിടികൂടി. ഇരിട്ടി എസ് ഐ അബ്ബാസ് അലി, സബ് ഇൻസ്‌പെക്ടർ  നാസർ പൊയിലൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ  അബ്ദുൽ റഷീദ്, വിളക്കോട്-വനിതാ സി പി ഒ സൗമ്യ, ഡ്രൈവർ സി പി ഒ നിജേഷ് എന്നിവരാണ് സംഘംത്തിലുണ്ടായിരുന്നത്. കർണാടകയിൽ നിന്നും വരികയായിരുന്ന പച്ചക്കറി വണ്ടി( KL 44 C 8819 )യിൽ നിന്നുമാണ്  മദ്യം പിടികൂടിയത്. വാഹനത്തിൽ നിന്നും 360  കുപ്പി മദ്യം ആണ് പിടികൂടിയത്. സബീഷ് കണ്ണവം, ലെനി പോൾ പേരാവൂർ എന്നിവരെ അറസ്റ്റ് ചെയ്തു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog