രണ്ടാഴ്ച്ചയ്ക്കിടെ നാല് അപകടങ്ങൾ കണ്ണൂരില്‍ ടാങ്കർ ലോറി വാഹന പരിശോധന ശക്തമാക്കി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 19 May 2021

രണ്ടാഴ്ച്ചയ്ക്കിടെ നാല് അപകടങ്ങൾ കണ്ണൂരില്‍ ടാങ്കർ ലോറി വാഹന പരിശോധന ശക്തമാക്കി

ഗ്യാസ് ടാങ്കര്‍ ലോറികള്‍ തുടര്‍ച്ചയായി അപകടത്തില്‍ പെടുന്ന കണ്ണൂരില്‍ വാഹന പരിശോധന കര്‍ശനമാക്കി പൊലീസ്. അശ്രദ്ധമായ ഡ്രൈവിംഗും റോഡ് നിര്‍മാണത്തിലെ അശാസ്ത്രീയതയുമാണ് അപകടങ്ങള്‍ക്ക് കാരണമെന്നാണ് വിലയിരുത്തല്‍. മാനദണ്ഡങ്ങള്‍ പാലിക്കാതെയെത്തുന്ന ടാങ്കര്‍ ലോറികള്‍ കണ്ടെത്തി പിഴയീടാക്കുകയാണ് പൊലീസ്.
നാല്അ പകടങ്ങള്‍ ഉണ്ടായത് 15 ദിവസത്തിനിടെയാണ്. അപകടം ഉണ്ടാക്കിയതില്‍ രണ്ടെണ്ണം ഫുള്‍ ലോഡുമായി എത്തിയ ഗ്യാസ് ടാങ്കറുകള്‍ ആണ്. അശ്രദ്ധമായ ഡ്രൈവിംഗിനെ തുടര്‍ന്ന് ചാലയില്‍ മറിഞ്ഞ ടാങ്കറില്‍ നിന്നു വാതകം ചോര്‍ന്നതോടെ നാട് മുള്‍മുനയില്‍ നിന്നത് മണിക്കൂറുകള്‍ ആണ്. പിന്നീടുള്ള ദിവസങ്ങളില്‍ മേലെചൊവ്വയിലും പുതിയ തെരുവിലും അപകടങ്ങള്‍ ഉണ്ടായി. തുടര്‍ന്നാണ് പൊലീസ് നടപടി കര്‍ശനമാക്കിയത്.
ചട്ടങ്ങള്‍ പാലിക്കാതെയാണ് അധികം ടാങ്കറുകളും ലോഡുമായി എത്തുന്നത്. പരിശോധനയിലും ഇക്കാര്യം തെളിഞ്ഞു. വിവിധ ലോറികളില്‍ നിന്ന് പൊലീസ് പിഴയീടാക്കി. ചട്ട ലംഘനങ്ങളില്‍ കടുത്ത നടപടികളിലേക്ക് പൊലീസ് നീങ്ങിയാല്‍ പണിമുടക്കി പ്രതിരോധത്തിലാക്കിയാണ് ടാങ്കര്‍ ലോറി ലോബി കാര്യങ്ങള്‍ എളുപ്പമാക്കുന്നത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog