കണ്ണൂര്‍ താഴെചൊവ്വയില്‍ വോട്ട് മാറി ചെയ്തതിന് ഒരാള്‍ കസ്റ്റഡിയില്‍ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Tuesday, 6 April 2021

കണ്ണൂര്‍ താഴെചൊവ്വയില്‍ വോട്ട് മാറി ചെയ്തതിന് ഒരാള്‍ കസ്റ്റഡിയില്‍

കണ്ണൂര്‍: കണ്ണൂര്‍ താഴെചൊവ്വ എല്‍പി ബൂത്ത് 73ല്‍ വോട്ട് മാറി ചെയ്തതിന് ഒരാള്‍ കസ്റ്റഡിയില്‍. വോട്ടേഴ്സ്സ് ഹെല്‍പ്പ് ആപ്പ് വഴി ഡൗണ്‍ലോഡ് ചെയ്ത വോട്ടേഴ്സ് സ്ലിപ് മാറിപ്പോയതാണ് സംഭവം. യഥാര്‍ത്ഥ വോട്ടര്‍ക്ക് ഇവിടെ വോട്ട് ചെയ്യാനായില്ല. സംവത്തില്‍ പ്രിസൈഡിംഗ് ഓഫീസറുടെ പരാതിയില്‍ പൊലീസ് കേസെടുത്തു.

അതേസമയം, ആലപ്പുഴയില്‍ ഇരട്ടവോട്ടുള്ളയാളുടെ വോട്ട് ചെയ്യാന്‍ ഹെല്‍മെറ്റ് ധരിച്ചെത്തിയയാളെ തിരിച്ചയച്ചു. പോളിംഗ് ബൂത്തിനുള്ളില്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ടും ഹെല്‍മെറ്റ് ഊരാന്‍ തയ്യാറാകാതെ വന്നപ്പോഴാണ് ഇയാളെ തിരിച്ചയച്ചത്. കളര്‍കോട് എല്‍ പി എസിലെ 67-ആം നമ്ബര്‍ ബൂത്തില്‍ ആയിരുന്നു സംഭവം.

3 comments:

  1. നികുടിപ്പണം കൊണ്ട് റേഷൻ അരി കൊടുക്കുന്നദ് ഏദ് സർക്കാരായാലും ചെയ്യണ്ടേ എൽ ഡി എഫ് മാത്രമേ അദ് ചെയ്യുന്നദ് കാണുന്നുള്ളൂ. അദെപോലെ ഓഫീസു കാലിലെ തിരക്ക് കുറക്കുന്നതും

    ReplyDelete
  2. റൈറ്റ് ടു. റീക്കോൾ പെട്ടന്ന് നടപ്പാക്കാൻ ദൈരിയപ്പെടണം ഏ ങ്കിൽ ആർക്കും നഷ്ടമുണ്ടാകില്ല

    ReplyDelete
  3. എദോരാളും സ്പർദ്ധ യുണ്ടാക്കി രക്ഷപ്പെട്ടിട്ടില്ല മ്യാന്മാർ പട്ടിണിയിലാണ് അദ് ലാഭമാണോ

    ReplyDelete

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog