മഞ്ചേശ്വരത്തെ ചൊല്ലി വാക് പോര് ; പിന്തുണയുണ്ടോ,​ പിന്തുണ... - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 5 April 2021

മഞ്ചേശ്വരത്തെ ചൊല്ലി വാക് പോര് ; പിന്തുണയുണ്ടോ,​ പിന്തുണ...

കാസര്‍കോട് : ജനവിധിക്ക് മണിക്കൂറുകള്‍ക്ക് മുമ്ബ് പിന്തുണയഭ്യര്‍ത്ഥിച്ചും വോട്ട് കച്ചവടം ആരോപിച്ചും പ്രമുഖ നേതാക്കള്‍ തന്നെ രംഗത്തിറങ്ങിയത് മഞ്ചേശ്വരത്തെ ശക്തമായ ത്രികോണമത്സരത്തെ പോളിംഗിന് മുമ്ബ് തന്നെ ശ്രദ്ധാകേന്ദ്രമാക്കി. സി.പി.എം വോട്ടര്‍മാര്‍ യു .ഡി .എഫിന് വോട്ടു ചെയ്യണമെന്ന കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവനയും അതിനെ തള്ളി എ.ഐ.സി.സി ജനറല്‍സെക്രട്ടറി ഉമ്മന്‍ചാണ്ടി രംഗത്തുവന്നതുമാണ് വോട്ടെടുപ്പ് ദിനത്തിന് തലേദിവസത്തെ പ്രധാന രാഷ്ട്രീയനീക്കം.

. ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി ബി.ജെ.പിയെ സഹായിക്കുന്നതിന് പകരം ഇടതുമുന്നണി, യു.ഡി.എഫിനെ സഹായിക്കണമെന്നാണ് മുല്ലപ്പള്ളിയുടെ അഭ്യര്‍ത്ഥന.യു.ഡി.എഫിന്റെ രാഷ്ട്രീയ പാപ്പരത്തമാണ് മുല്ലപ്പള്ളിയുടെ പ്രസ്താവനയിലുള്ളതെന്ന് മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന്‍, തിരിച്ചടിച്ചതോടെ മറ്റ് നേതാക്കളും ഇടപെട്ടു. . നാണംകെട്ട യാചനയാണ് മുല്ലപ്പള്ളി നടത്തിയതെന്നായിരുന്നു സുരേന്ദ്രന്റെ പരിഹാസം.

എന്നാല്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും മുല്ലപ്പള്ളിയുടെ പ്രസ്താവനയെ തള്ളിപ്പറഞ്ഞു. താന്‍ പരിഹാസരൂപേണ പറഞ്ഞ കാര്യങ്ങള്‍ മാദ്ധ്യമങ്ങള്‍ വളച്ചൊടിച്ചെന്ന് വിശദീകരിച്ച മുല്ലപ്പള്ളി സി.പി.എം യു.ഡി.എഫിനെ സഹായിക്കണമെന്ന് ആവര്‍ത്തിക്കുകയും ചെയ്തു.

എന്നാല്‍ മഞ്ചേശ്വരത്ത് വി .വി. രമേശന്‍ ഇടതുമുന്നണിയുടെ ശക്തനായ സ്ഥാനാര്‍ത്ഥി ആണെന്ന് വ്യക്തമാക്കി എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ മുല്ലപള്ളിക്ക് മറുപടി നല്‍കി. മുഖ്യ ശത്രുവിനെ നേരിടാന്‍ ആരുടെ സഹായവും സ്വീകരിക്കാമെന്ന കെ സുധാകരന്റെ പ്രസ്താവനയും പിന്നാലെയെത്തി.

എസ്.ഡി.പി.ഐ വോട്ട് വേണ്ടെന്ന് കോണ്‍ഗ്രസ്

പ്രതികരണം മൃദുവാക്കി ലീഗ്

മഞ്ചേശ്വരത്ത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയ്ക്ക് എസ് ഡി പി ഐ വോട്ട് വേണ്ടെന്ന് കോണ്‍ഗ്രസ് പറയുമ്ബോള്‍ . ആരുടെ വോട്ടും സ്വീകരിക്കുമെന്നാണ് ലീഗ് നേതാക്കള്‍ വ്യക്തമാക്കിയത്. ശക്തമായ ത്രികോണ മത്സരമാണ് മണ്ഡലത്തിലുള്ളത്. മൂന്ന് മുന്നണികളും ആത്മവിശ്വാസത്തിലാണ്. 2016 ലെ സാഹചര്യമാണ് മണ്ഡലത്തിലുള്ളതെന്നാണ് ബി.ജെ.പി വിലയിരുത്തുന്നത്.കേന്ദ്ര നേതൃത്വവും മഞ്ചേശ്വരത്ത് വിജയം ഉറപ്പിക്കുന്നുണ്ട്. ബി. ജെ .പി ജയിക്കുന്നത് തടയാന്‍ യു .ഡി .എഫിനെ സഹായിക്കുന്ന പതിവ് വേണ്ടെന്നാണ് സി .പി .എമ്മിന്റെയും തീരുമാനം. ആരുടെ സഹായമില്ലെങ്കിലും ജയിക്കാമെന്ന വിശ്വാസം യു.ഡി.എഫിനുമുണ്ട്.

ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി ബി.ജെ.പിയെ സഹായിക്കുന്നതിന് പകരം ഇടതുമുന്നണി, യു.ഡി.എഫിനെ സഹായിക്കണം​-മുല്ലപ്പള്ളി രാമചന്ദ്രന്‍

ഇടതുവോട്ട് തേടിയുള്ള മുല്ലപ്പള്ളിയുടെ അഭ്യര്‍ത്ഥന രാഷ്ട്രീയപാപ്പരത്തം. യു.ഡി.എഫ് ​-എല്‍.ഡി.എഫ് ഒത്തുകളിയാണ് പ്രസ്താവനയിലൂടെ പുറത്തുവന്നത്​-കെ.സുരേന്ദ്രന്‍

മഞ്ചേശ്വരത്ത് യു.ഡി.എഫിന് ഒറ്റയ്ക്ക് ജയിക്കാനുള്ള സാഹചര്യമുണ്ട്. ഉപതിരഞ്ഞെടുപ്പില്‍ അത് തെളിയിച്ചതാണ്​- ഉമ്മന്‍ചാണ്ടി

മഞ്ചേശ്വരത്ത് വി .വി. രമേശന്‍ ഇടതുമുന്നണിയുടെ ശക്തനായ സ്ഥാനാര്‍ത്ഥിയാണ്. മുല്ലപ്പള്ളിയേക്കാള്‍ രാഷ്ട്രീയബോദ്ധ്യമുള്ളയാളാണ് അദ്ദേഹം​-എ.വിജയരാഘവന്‍

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog