ഇരട്ട വോട്ട് ചേര്‍ത്തതില്‍ ഗൂഢാലോചന : ഡോ.ഷമ മുഹമ്മദ് - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 5 April 2021

ഇരട്ട വോട്ട് ചേര്‍ത്തതില്‍ ഗൂഢാലോചന : ഡോ.ഷമ മുഹമ്മദ്

കണ്ണൂര്‍: വോട്ടര്‍ പട്ടികയില്‍ തന്റെ പേരില്‍ ഇരട്ട വോട്ടുകള്‍ ചേര്‍ത്തതിന് പിന്നില്‍ സി.പി.എം ഗൂഢാലോചനയാണെന്ന് എ.ഐ.സി.സി ദേശീയ വക്താവ് ഡോ.ഷമ മുഹമ്മദ് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.പ്രതിപക്ഷ നേതാവ് സംസ്ഥാനത്ത് 43,4000കള്ളവോട്ടുകള്‍ ചേര്‍ത്തിട്ടുണ്ടെന്ന് തെളിവ് സഹിതം പറഞ്ഞതിനു ശേഷമാണ് തന്റെ പേരിലുള്ള ഇരട്ട വോട്ടുകളും കണ്ടെത്തിയത്.

വ്യാജ ഐ.ഡി ഉപയോഗിച്ചാണ് വോട്ടര്‍ കാര്‍ഡ് ഉണ്ടാക്കിയതെങ്കില്‍ അതെങ്ങനെ ഉണ്ടായി, ആര് കൈപ്പറ്റി, ആരുടെ അപേക്ഷയിലാണ് അനുവദിച്ചത്, ബി.എല്‍.ഒ.എ യെ ആര് സ്വാധീച്ചു ചെയ്യിപ്പിച്ചതാണ് എന്നൊക്കെ അന്വേഷിച്ച്‌ കണ്ടെത്തണമെന്നും ഷമ മുഹമ്മദ് ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച്‌ പൊലീസില്‍ പരാതി നല്‍കുമെന്നും ഷമ മുഹമ്മദ് പറഞ്ഞു.ഇരട്ട വോട്ട് സംബന്ധിച്ച്‌ സി.പി.എം.ജില്ലാ സിക്രട്ടറി എം.വി.ജയരാജന്‍ എന്ത് കൊണ്ട് പരാതി കൊടുത്തില്ലെന്നും അവര്‍ ചോദിച്ചു.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog