തെരഞ്ഞെടുപ്പ്: പരാതികള്‍ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കാം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

വോട്ടെടുപ്പുമായി ബന്ധപ്പെട്ട് പരാതികള്‍ അറിയിക്കാന്‍ കലക്ടറേറ്റില്‍ കണ്‍ട്രോള്‍ റൂം സജ്ജീകരിച്ചു. തെരഞ്ഞെടുപ്പ് ദിവസം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ക്ക് ലഭിക്കുന്ന പരാതികള്‍ സമയബന്ധിതമായി തീര്‍പ്പാക്കുന്നതിനും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമായാണ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നത്. ഓരോ മണ്ഡലത്തിലും ചാര്‍ജ് ഓഫീസര്‍മാര്‍, അവര്‍ക്ക് കീഴില്‍ രണ്ട് വീതം ഉദ്യോഗസ്ഥര്‍ എന്നിവരെ നിയമിച്ചിരുന്നു. എഡിഎം ഇ പി മേഴ്സിയാണ് കണ്‍ട്രോള്‍ റൂമിന്റെ നോഡല്‍ ഓഫീസര്‍. കലക്ടറേറ്റ് ഇന്‍സ്പെക്ഷന്‍ വിഭാഗം സീനിയര്‍ സൂപ്രണ്ട് ബി അഫ്സല്‍ (പയ്യന്നൂര്‍, കല്യാശ്ശേരി, തളിപ്പറമ്ബ്), പയ്യന്നൂര്‍ തഹസില്‍ദാര്‍ കെ ബാലഗോപാലന്‍ (ഇരിക്കൂര്‍, അഴീക്കോട്, കണ്ണൂര്‍), എയര്‍പോര്‍ട്ട് എല്‍ എ തഹസില്‍ദാര്‍ കെ കെ ദിവാകരന്‍ (ധര്‍മ്മടം, തലശ്ശേരി, കൂത്തുപറമ്ബ്), സ്യൂട്ട് സെക്ഷന്‍ സീനിയര്‍ സൂപ്രണ്ട് സി എം ലതാദേവി (മട്ടന്നൂര്‍, പേരാവൂര്‍) എന്നിവരാണ് ചാര്‍ജ് ഓഫീസര്‍മാര്‍.മണ്ഡലം, ഉദ്യോഗസ്ഥന്റെ പേര്, ഫോണ്‍ നമ്ബര്‍ എന്ന ക്രമത്തില്‍

പയ്യന്നൂര്‍: കെ സി ജിസ്ന - 9846781592. കെ കെ ഷബീര്‍ - 9995842266.
കല്ല്യാശ്ശേരി: വി ശുഭ - 9746064773. കെ വി ജിഷ - 9744585379.
തളിപ്പറമ്ബ്: റിംന - 9400051410. പി ദിനേശന്‍ - 9447641828.
ഇരിക്കൂര്‍: മുഹമ്മദ് സിയാദ് - 9895409581. ഹയറുന്നീസ - 9400464940.
അഴീക്കോട്: ഷീന ബാലന്‍ - 8590635072. കെ പി സിന്ധു - 8714517931.
കണ്ണൂര്‍: കെ ടി ബാലകൃഷ്ണന്‍ - 9497292624. കെ മിജ - 9747376154.
ധര്‍മ്മടം: വിനോദന്‍ വെള്ളോറ - 9400486798. ഉഷ - 9745716844.
തലശ്ശേരി: എം സി ശ്രീജിത്ത് - 9744985033. രേഖ - 9947972215.
കൂത്തുപറമ്ബ്: ടോമി - 9446345557. കെ വി മനീഷ - 9562113005.
മട്ടന്നൂര്‍: സി ഹാഷിം - 9447543401. ശിവദാസന്‍ - 7012742787.
പേരാവൂര്‍: പുരുഷോത്തമന്‍ - 9746206865. കെ രാജേഷ് - 9495723294

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha