തലശേരിയില്‍ മനസാക്ഷി വോട്ട് ചെയ്യാന്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Monday, 5 April 2021

തലശേരിയില്‍ മനസാക്ഷി വോട്ട് ചെയ്യാന്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം

എന്‍ഡിഎ സ്ഥാനാര്‍ഥി ഇല്ലാത്ത തലശേരിയില്‍ മനസാക്ഷി വോട്ട് ചെയ്യാന്‍ ബിജെപി ജില്ലാ നേതൃത്വം പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയതായി വിവരം. ഇന്ത്യന്‍ ഗാന്ധിയന്‍ പാര്‍ട്ടിയുടെ സ്വതന്ത്ര സ്ഥാനാര്‍ഥി സിഒടി നസീറിനെ പിന്തുണക്കുമെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പ്രഖ്യാപിച്ചത്. നസീര്‍ പ്രഖ്യാപനം സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍, സുരേന്ദ്രന്റെ പ്രഖ്യാപനം നടന്നതല്ലാതെ മറ്റൊരു തരത്തിലുള്ള സഹായവും ലഭിച്ചില്ലെന്ന് വ്യക്തമാക്കിയ നസീര്‍ പിന്നീട് ബിജെപി പിന്തുണ വേണ്ടെന്ന് അറിയിക്കുകയായിരുന്നു. ഇതോടെ, ആര്‍ക്ക് വോട്ട് ചെയ്യണമെന്ന കാര്യത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കിടയില്‍ ആശയക്കുഴപ്പം ഉടലെടുത്തിരുന്നു. തുടര്‍ന്നാണ് മനസാക്ഷി വോട്ട് എന്ന നിര്‍ദേശം ജില്ലാ നേതൃത്വം മുന്നോട്ടുവെച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

നസീറിനെ കൂടാതെ എല്‍ഡിഎഫ്, യുഡിഎഫ്, വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളും രണ്ട് സ്വതന്ത്രരുമാണ് തലശേരിയില്‍ മത്സരിക്കുന്നത്. ബിജെപി സംബന്ധിച്ചിടത്തോളം നസീറിനെ കൂടാതെ മറ്റാരെയെങ്കിലും പിന്തുണയ്ക്കാവുന്ന രാഷ്ട്രീയ സാഹചര്യമില്ല. എല്‍ഡിഎഫിനും യുഡിഎഫിനും എതിരായി വോട്ട് ചെയ്യണമെന്നതായിരുന്നു പാര്‍ട്ടി നയം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ ബിജെപിക്ക് ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ച മണ്ഡലമാണ് തലശേരി.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog