തലശേരിയില്‍ മനസ്സാക്ഷി വോട്ടിന് ബിജെപി ജില്ലാ നേതൃത്വത്തിന്റെ നിര്‍ദേശം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

തലശേരിയില്‍ മനസ്സാക്ഷി വോട്ടിന് ബിജെപി ജില്ലാ നേതൃത്വത്തിന്റെ നിര്‍ദേശം. ഇന്ത്യൻ ഗാന്ധിയൻ പാർട്ടിയുടെ സ്വതന്ത്ര സ്ഥാനാർഥി സി.ഒ.ടി. നസീറിനെ പിന്തുണയ്ക്കാനുള്ള നീക്കം പാളിയതോടെയാണ് നേതൃത്വത്തിൽ ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. എൻഡിഎയുടെ പിന്തുണ വേണ്ടെന്ന് സി.ഒ.ടി. നസീർ തുറന്നു പറഞ്ഞിരുന്നു. എൻഡിഎ പിന്തുണ പരസ്യമായും രേഖാമൂലവും ആവശ്യപ്പെടുകയും പിന്തുണ സ്വീകരിക്കുകയും ചെയ്തു നാലാം ദിവസമാണു നസീറിന്റെ മലക്കംമറിച്ചിൽ. സംഘടനയിലെ ഭൂരിപക്ഷം അംഗങ്ങളും എൻഡിഎ പിന്തുണയോട് എതിർപ്പു പ്രകടിപ്പിച്ചതിനാലാണു തീരുമാനമെന്നു നസീർ വിശദീകരിച്ചു. സിപിഎം സമ്മർദത്തിന്റെ ഫലമായാണു പിന്മാറ്റമെന്നു ബിജെപി ആരോപിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha