വിവാഹ വാഗ്ദാനം നല്‍കി ലോഡ്ജ് മുറിയില്‍ എത്തിച്ച്‌ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി; മൂന്നു പേര്‍ അറസ്റ്റില്‍ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Monday, 5 April 2021

വിവാഹ വാഗ്ദാനം നല്‍കി ലോഡ്ജ് മുറിയില്‍ എത്തിച്ച്‌ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി; മൂന്നു പേര്‍ അറസ്റ്റില്‍

പഞ്ചാബില്‍ പ്രായപൂര്‍ത്തിയാകാത്ത ദലിത്​ പെണ്‍കുട്ടിയെ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് കൂട്ട ബലാത്സംഗം ചെയ്​തു. ജലന്ദറിലാണ്​ സംഭവം.കേസിലെ പ്രധാന പ്രതിയായ സന്ദീപുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു.ഇയാള്‍ പെണ്‍കുട്ടിക്ക് വിവാഹ വാഗ്ദാനവും നല്‍കിയിരുന്നു. ഇതിനിടെ, ഇക്കഴിഞ്ഞ മാര്‍ച്ച്‌​ 15ന്​ പെണ്‍കുട്ടിയെ വിളിച്ച സന്ദീപ്​ അടുത്ത ദിവസം രാവിലെ ഹരിയാന സിര്‍സ ജില്ലയിലെ മന്‍ഡി ദാബ്​വാലിയിലെ ബസ്​ സ്റ്റാന്‍ഡിലെത്താന്‍ നിര്‍ദേശിക്കുകയായിരുന്നു. ഇവിടെ വച്ച്‌ വിവാഹം കഴിക്കാമെന്നായിരുന്നു വാഗ്ദാനം. ഇതനുസരിച്ചു മാര്‍ച്ച്‌​ 16ന്​ രാവിലെ ആറുമണിയോടെ പെണ്‍കുട്ടി വീടുവിട്ടിറങ്ങി. പഞ്ചാബിലെ കിലാന്‍വാലിയെത്തിയ പെണ്‍കുട്ടിയെ സന്ദീപ്​ ജലന്ദറിലെത്തിക്കുകയായിരുന്നുഅവിടെ ഒരു ലോഡ്ജ് മുറിയിലേക്ക്​ കൂട്ടികൊണ്ടുപോകുകയും ചെയ്​തു.മുറിയില്‍ സന്ദീപിന്‍റെ സുഹൃത്തുക്കളായ രന്‍ജീത്​, ലമ്ബു, ബില്ല, രാഹുല്‍, സയ്​ന്യ, സന്തോഷ്​, തിരിച്ചറിയാത്ത ഒരാളും ഉണ്ടായിരുന്നതായി പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.അവിടെവെച്ച്‌​ പ്രതികള്‍ കൂട്ടബലാത്സംഗം ചെയ്​തു. ശേഷം മാര്‍ച്ച്‌​ 20ന്​ രാവിലെ 10 മണിയോടെ പെണ്‍കുട്ടിയെ വീടിന്‍റെ മുമ്ബില്‍ ഉപേക്ഷിക്കുകയായിരുന്നു.പെണ്‍കുട്ടിയുടെ കുടുംബത്തിന്‍റെ പരാതിയില്‍ എട്ടുപേര്‍ക്കെതിരെ കേസെടുക്കുകയും മൂന്നുപേരെ അറസ്റ്റ്​ ചെയ്യുകയും ചെയ്തു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog