അ​ഞ്ച്​​ മ​ണ്ഡ​ല​ങ്ങ​ളി​ല്‍​ ക​ന​ത്ത പോ​രാ​ട്ടം; കണ്ണൂരില്‍ ആര്​ വാഴും ? ആര്​ വീഴും? - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 5 April 2021

അ​ഞ്ച്​​ മ​ണ്ഡ​ല​ങ്ങ​ളി​ല്‍​ ക​ന​ത്ത പോ​രാ​ട്ടം; കണ്ണൂരില്‍ ആര്​ വാഴും ? ആര്​ വീഴും?

നാ​ട്​ നാ​​ളെ പോ​ളി​ങ്​ ബൂ​ത്തി​ലേ​ക്ക്​ നീ​ങ്ങും. പ​ര​മാ​വ​ധി വോ​ട്ടു​ക​ള്‍ ത​ങ്ങ​ളു​ടെ പെ​ട്ടി​യി​ലാ​ക്കാ​നു​ള്ള അ​വ​സാ​ന ശ്ര​മ​ത്തി​ലാ​ണ്​ മു​ന്ന​ണി​ക​ള്‍. ജി​ല്ല​യി​ലെ രാ​ഷ്​​ട്രീ​യ​കോ​ട്ട​ക​ള്‍ ഇ​ള​കു​മോ..?

നി​ല​വി​ല്‍ ഇ​ട​ത്തോ​​ട്ടാ​ണ്​​ ക​ണ്ണൂ​രി​െന്‍റ രാ​ഷ്​​ട്രീ​യ ചാ​യ്​​വ്. ആ​കെ​യു​ള്ള 11 മ​ണ്ഡ​ല​ങ്ങ​ളി​ല്‍ നി​ല​വി​ല്‍ എ​െ​ട്ട​ണ്ണം എ​ല്‍.​ഡി.​എ​ഫി​െന്‍റ പോ​ക്ക​റ്റി​ലാ​ണ്. മൂ​ന്നി​ട​ത്താ​ണ്​ യു.​ഡി.​എ​ഫ്​ എം.​എ​ല്‍.​എ​മാ​ര്‍. സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജന്‍ എല്‍.ഡി.എഫിനും കോണ്‍ഗ്രസ്​ നേതാവ്​ കെ. സുധാകരന്‍ യു.ഡി.എഫിനും വേണ്ടി ചരടുവലികള്‍ നിയന്ത്രിക്കുന്ന കണ്ണൂരില്‍ ഇ​ക്കു​റി അ​ങ്കം മു​റു​കു​േ​മ്ബാ​ള്‍ അ​ഞ്ച്​​ മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ്​ ക​ന​ത്ത പോ​രാ​ട്ടം..

അ​ഴീ​ക്കോ​​ട്​ ആ​ര്​ ന​ങ്കൂ​ര​മി​ടും ?

ര​ണ്ടു​ മു​ന്ന​ണി​ക​ളി​ലെ​യും യു​വ​നേ​താ​ക്ക​ള്‍ ഏ​റ്റു​മു​ട്ടു​ന്ന അ​ഴീ​ക്കോ​ട്ട്​ ഇ​ക്കു​റി ഉ​ദ്വേ​ഗം നി​റ​ഞ്ഞ പോ​രാ​ട്ട​മാ​ണ്. എ​ല്‍.​ഡി.​എ​ഫി​ല്‍ കെ.​വി. സു​മേ​ഷും യു.​ഡി.​എ​ഫി​ല്‍ മു​സ്​​ലിം​ലീ​ഗി​ലെ കെ.​എം. ഷാ​ജി​യും ത​മ്മി​ലാ​ണ്​ ഇ​വി​ടെ നേ​ര്‍​ക്കു​നേ​ര്‍ മ​ത്സ​രം. ഇ​ക്കു​റി മ​ണ്ഡ​ലം തി​രി​ച്ചു​പി​ടി​ക്കാ​നു​ള്ള ഉ​റ​ച്ച ദൗ​ത്യ​വു​മാ​യാ​ണ്​ മു​ന്‍ ജി​ല്ല പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ന്‍​റ്​ കൂ​ടി​യാ​യ സു​മേ​ഷി​​നെ മ​ണ്ഡ​ല​ത്തി​ല്‍ ഇ​റ​ക്കി​യി​രി​ക്കു​ന്ന​ത്. പാ​ര്‍​ട്ടി​യി​ലെ സൗ​മ്യ​മു​ഖ​മാ​യ സു​മേ​ഷി​നു​ള്ള പൊ​തു​സ്വീ​കാ​ര്യ​ത വോ​ട്ടാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്​ എ​ല്‍.​ഡി.​എ​ഫ്. കൂ​ടാ​തെ അ​ഴി​മ​തി​യാ​രോ​പ​ണ​വു​ം പാ​ര്‍​ട്ടി​ക്കു​ള്ളി​ല്‍ ത​ന്നെ ഷാ​ജി​ക്കെ​തി​രെ​യു​ള്ള പ​ട​യൊ​രു​ക്ക​വും വി​ധി ത​ങ്ങ​ള്‍​ക്ക​നു​കൂ​ല​മാ​കു​മെ​ന്നു​മാ​ണ്​ ഇ​ട​തി​െന്‍റ ക​ണ​ക്കു​കൂ​ട്ട​ല്‍. ബി.​ജെ.​പി മു​ന്‍ ജി​ല്ല പ്ര​സി​ഡ​ന്‍​റ്​ കെ. ​ര​ഞ്​​ജി​ത്താ​ണ്​ എ​ന്‍.​ഡി.​എ സ്​​ഥാ​നാ​ര്‍​ഥി. ഇ​ദ്ദേ​ഹം നേ​ടു​ന്ന ഒാ​രോ വോ​ട്ടും ഇ​ട​ത്​ വ​ല​ത്​ മു​ന്ന​ണി​ക​ളു​ടെ ജ​യ​സാ​ധ്യ​ത​ക​ളെ സ്വാ​ധീ​നി​ക്കും.

മ​ണ്ഡ​ല​ത്തി​ല്‍ ന​ട​ത്തി​യ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ ഷാ​ജി വോ​ട്ട​ര്‍​മാ​രെ കാ​ണു​ന്ന​ത്. പ​ത്തു​വ​ര്‍​ഷം മ​ണ്ഡ​ല​ത്തി​ലു​ള്ള പ​രി​ച​യം ത​നി​ക്ക്​ വോ​ട്ടാ​യി മാ​റു​മെ​ന്നാ​ണ്​ ഷാ​ജി​യു​ടെ അ​ഭി​പ്രാ​യം. 2016ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 2287 വോ​ട്ടി​െന്‍റ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ്​ ഷാ​ജി ജ​യി​ച്ച്‌​ നി​യ​മ​സ​ഭ​യി​െ​ല​ത്തി​യ​ത്. കെ.​കെ. അ​ബ്​​ദു​ല്‍ ജ​ബ്ബാ​ര്‍ (എ​സ്.​ഡി.​പി.​െ​എ), ര​ശ്​​മി ര​വി (എ​സ്.​യു.​സി.​െ​എ) എ​ന്നി​വ​രും സ്​​ഥാ​നാ​ര്‍​ഥി​ക​ളാ​യി രം​ഗ​ത്തു​ണ്ട്.

കൂ​ത്തു​പ​റ​മ്ബ്​ വ​ല​ത്തോ? ഇ​ട​ത്തോ?

കൂ​ത്തു​പ​റ​മ്ബി​ല്‍ ചി​ത്രം പ്ര​വ​ച​നാ​തീ​ത​മാ​ണ്. ചു​വ​ന്ന മ​ണ്ണെ​ന്നു​ ഖ്യാ​തി കേ​ട്ട കൂ​ത്തു​പ​റ​മ്ബ്​ മ​ണ്ഡ​ല​ത്തി​ല്‍ യു.​ഡി.​എ​ഫ്​ സ്​​ഥാ​നാ​ര്‍​ഥി മു​സ്​​ലിം​ലീ​ഗി​ലെ പൊ​ട്ട​ങ്ക​ണ്ടി അ​ബ്​​ദു​ല്ല​യു​ടെ സ്​​ഥാ​നാ​ര്‍​ഥി​ത്വ​മാ​ണ്​ മ​ണ്ഡ​ല​ത്തെ ക​ടു​ത്ത പോ​രാ​ട്ട മ​ണ്ഡ​ല​മാ​ക്കി​യ​ത്. ക​ഴി​ഞ്ഞ​ത​വ​ണ ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ​ൈശ​ല​ജ ടീ​ച്ച​റോ​ട്​ മ​ത്സ​രി​ച്ചു തോ​റ്റ എ​ല്‍.​ജെ.​ഡി​യി​ലെ മു​ന്‍ മ​ന്ത്രി കെ.​പി. മോ​ഹ​ന​നാ​ണ്​ എ​ല്‍.​ഡി​എ​ഫ്​ സ്​​ഥാ​നാ​ര്‍​ഥി. പി.​ആ​ര്‍. കു​റു​പ്പി​െന്‍റ മ​ക​നാ​യ കെ.​പി. മോ​ഹ​ന​നും പൊ​ട്ട​ങ്ക​ണ്ടി അ​ബ്​​ദു​ല്ല​യും ത​മ്മി​ല്‍ അ​ങ്കം മു​റു​കി​യ​തോ​ടെ​യാ​ണ്​ ഫ​ലം പ്ര​വ​ച​നാ​തീ​ത​മാ​യ​ത്. ഏ​റ്റ​വും അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളാ​യ ഇ​രു​വ​രും ത​മ്മി​ലു​ള്ള ഏ​റ്റു​മു​ട്ട​ല്‍ ജി​ല്ല​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം രാ​ഷ്​​ട്രീ​യ കൗ​തു​കം കൂ​ടി​യാ​ണ്. മ​ണ്ഡ​ലം ​െഎ.​എ​ന്‍.​എ​ല്ലി​ന്​ വി​ട്ടു കൊ​ടു​ത്ത 2011ല്‍ ​എ​ല്‍.​ഡി.​എ​ഫ്​ ഇ​വി​ടെ പ​രാ​ജ​യം അ​നു​ഭ​വി​ച്ച ച​രി​ത്ര​മു​ണ്ട്. അ​ന്ന്​ യു.​ഡി.​എ​ഫി​ലു​ണ്ടാ​യി​രു​ന്ന കെ.​പി. മോ​ഹ​ന​നാ​ണ്​ വി​ജ​യി​ച്ച​ത്. ക​ഴി​ഞ്ഞ ത​വ​ണ സി.​പി.​എം കെ.​കെ. ശൈ​ല​ജ ടീ​ച്ച​റെ ഇ​റ​ക്കി​യ​പ്പോ​ള്‍ മ​ണ്ഡ​ലം പ​ഴ​യ ചു​വ​പ്പി​െന്‍റ പ​ക്ഷ​ത്തേ​ക്ക്​ തി​രി​ച്ചു​വ​ന്നു. എ​ല്‍.​ഡി.​എ​ഫ്​ സ്​​ഥാ​നാ​ര്‍​ഥി ഇ​ല്ലാ​തെ വ​ന്നാ​ല്‍ യു.​ഡി.​എ​ഫ്​ സ്​​ഥാ​നാ​ര്‍​ഥി​യെ വി​ജ​യി​പ്പി​ക്കു​ന്ന പ​ഴ​യ പാ​ര​മ്ബ​ര്യ​ത്തി​ന്​ ഒ​പ്പ​മാ​കു​മോ മ​ണ്ഡ​ല​ത്തി​ലെ ജ​ന​ങ്ങ​ളെ​ന്ന ചോ​ദ്യ​ത്തി​ന്​ ഉ​ത്ത​രം ക​ണ്ട​റി​യ​ണം. സി. ​സ​ദാ​ന​ന്ദ​ന്‍ മാ​സ്​​റ്റ​റാ​ണ്​ മ​ണ്ഡ​ല​ത്തി​ലെ ബി.​ജെ.​പി സ്​​ഥാ​നാ​ര്‍​ഥി.

പേ​രാ​വൂ​രി​ല്‍ ആ​രാ​കും ?

ക​ഴി​ഞ്ഞ ര​ണ്ടു​ നി​യ​മ​സ​ഭ തെ​ര​െ​ഞ്ഞ​ടു​പ്പി​ലും യു.​ഡി.​എ​ഫ്​ ജ​യി​ച്ചു​ക​യ​റി​യ പേ​രാ​വൂ​രി​ല്‍ ഇ​ക്കു​റി ക​ടു​ത്ത മ​ത്സ​ര​മാ​ണ്. യു.​ഡി.​എ​ഫി​ലെ സി​റ്റി​ങ്​ എം.​എ​ല്‍.​എ​യാ​യ സ​ണ്ണി ജോ​സ​ഫി​നെ​തി​രെ യു​വ​നേ​താ​വാ​യ കെ.​വി. സ​ക്കീ​ര്‍ ഹു​സൈ​നെ​യാ​ണ്​ എ​ല്‍.​ഡി.​എ​ഫ്​ രം​ഗ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ വോ​ട്ടി​ലെ അ​ടി​യൊ​ഴു​ക്കു​ക​ളും പാ​ര്‍​ട്ടി​ക്കു​ള്ളി​ലെ ഗ്രൂ​പ്​ പോ​രു​മാ​ണ്​ യു.​ഡി.​എ​ഫ്​ സ്​​ഥാ​നാ​ര്‍​ഥി​ക്ക്​ പ്ര​തി​കൂ​ല ഘ​ട​കം. അ​ടു​ക്കും ചി​ട്ട​യു​മു​ള്ള പ്ര​ചാ​ര​ണ പ്ര​വ​ര്‍​ത്ത​ന​മാ​ണ്​ മ​ണ്ഡ​ല​ത്തി​ല്‍ എ​ല്‍.​ഡി.​എ​ഫ്​ ആ​ദ്യ​ഘ​ട്ട​ത്തി​ലേ കാ​ഴ്​​ച​വെ​ച്ച​തും. ന്യൂ​ന​പ​ക്ഷ വോ​ട്ടു​ക​ള്‍ സ​ക്കീ​റി​ന്​ അ​നു​കൂ​ല​മാ​കു​മെ​ന്നാ​ണ്​ പാ​ര്‍​ട്ടി​യു​ടെ ക​ണ​ക്കു​കൂ​ട്ട​ല്‍.

ഒ​രു പ​തി​റ്റാ​ണ്ട്​ ഭ​ര​ണ​ത്തി​ലൂ​ടെ ജ​ന​കീ​യ എം.​എ​ല്‍.​എ എ​ന്ന മു​ഖ​മു​ദ്ര​യാ​ണ്​ സ​ണ്ണി ജോ​സ​ഫി​െന്‍റ മു​ത​ല്‍​ക്കൂ​ട്ട്. നാ​ടി​െന്‍റ നാ​നാ ദി​ക്കി​ലും സു​പ​രി​ചി​ത​ന്‍ എ​ന്ന​ത്​ വോ​ട്ടാ​കും എ​ന്ന​താ​ണ്​ വ​ല​ത്​ ക്യാ​മ്ബി​െന്‍റ ക​ണ​ക്കു​കൂ​ട്ട​ല്‍. അ​വ​സാ​ന​ഘ​ട്ട​ത്തി​ല്‍ മ​ണ്ഡ​ല​ത്തി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി പ്ര​ചാ​ര​ണ​ത്തി​നെ​ത്തി​യ​തും യു.​ഡി.​എ​ഫ്​ ക്യാ​മ്ബി​ല്‍ ആ​ത്മ​വി​ശ്വാസം വ​ര്‍​ധി​ക്കാ​ന്‍ കാ​ര​ണ​മാ​യി. 2016ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 9129 വോ​ട്ടി​െന്‍റ ഭ​രി​പ​ക്ഷ​ത്തി​നാ​ണ്​ സ​ണ്ണി ജോ​സ​ഫ്​ ര​ണ്ടാം ത​വ​ണ​യും മ​ണ്ഡ​ല​ത്തി​ല്‍ ജ​യി​ച്ചു​ക​യ​റു​ന്ന​ത്. എ​ന്‍.​ഡി.​എ സ്​​ഥാ​നാ​ര്‍​ഥി​യാ​യി സ്​​മി​ത ജ​യ​മോ​ഹ​നും മ​ത്സ​ര​രം​ഗ​ത്തു​ണ്ട്. എ​സ്.​ഡി.​പി.​െ​എ സ്​​ഥാ​നാ​ര്‍​ഥി​യാ​യി എ.​സി. ജ​ലാ​ലു​ദ്ദീ​നും പോ​ര്‍​ക്ക​ള​ത്തി​ലു​ണ്ട്.

വ​ല​തി​ന്​ ക​ല്യാ​ശ്ശേ​രി​യി​ല്‍ കാ​ര്യ​മി​ല്ല

ഭൂ​രി​പ​ക്ഷ​ത്തി​ലെ ഏ​റ്റ​ക്കു​റ​ച്ചി​ല്‍ അ​ല്ലാ​തെ ക​ല്യാ​ശ്ശേ​രി മ​ണ്ഡ​ല​ത്തി​ല്‍ എ​ല്‍.​ഡി.​എ​ഫി​ന്​ മ​റി​ച്ചൊ​രു ചി​ന്ത​യി​ല്ല. നാ​യ​നാ​രു​ടെ മ​ണ്ണാ​യ ക​ല്യാ​ശ്ശേ​രി​ക്ക്​ എ​ന്നും ചു​വ​പ്പു​ ച​ന്ത​മാ​ണ്. ക​ഴി​ഞ്ഞ​ത​വ​ണ ടി.​വി. രാ​ജേ​ഷ്​ 42,891 വോ​ട്ടി​െന്‍റ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ്​ ഇ​വി​ടെ​നി​ന്ന്​ ജ​യി​ച്ചു​ക​യ​റി​യ​ത്. 2011ല്‍ ​രാ​ജേ​ഷി​െന്‍റ ഭൂ​രി​പ​ക്ഷം 29,946 ആ​യി​രു​ന്നു. എ​സ്.​എ​ഫ്.​െ​എ​യി​ലൂ​ടെ വ​ള​ര്‍​ന്നു​വ​ന്ന എം.​വി​ജി​നാ​ണ്​ എ​ല്‍.​ഡി.​എ​ഫ്​ സ്​​ഥാ​നാ​ര്‍​ഥി. കെ.​എ​സ്.​യു​വി​ലൂ​ടെ രാ​ഷ്​​ട്രീ​യ പ്ര​വേ​ശ​നം ന​ട​ത്തി​യ അ​ഡ്വ. ബ്രി​േ​ജ​ഷ്​ കു​മാ​റാ​ണ്​ യു.​ഡി.​എ​ഫി​നാ​യി ക​ള​ത്തി​ലി​റ​ങ്ങി​യി​രി​ക്കു​ന്ന​ത്. എ​ന്‍.​ഡി.​എ​യി​ല്‍ ബി.​ജെ.​പി സ്​​ഥാ​നാ​ര്‍​ഥി​യാ​യ അ​രു​ണ്‍ കൈ​ത​പ്ര​വും മ​ണ്ഡ​ല​ത്തി​ല്‍​നി​ന്ന്​ ജ​ന​വി​ധി തേ​ടു​ന്നു​ണ്ട്. ഫൈ​സ​ല്‍ മാ​ടാ​യി (വെ​ല്‍​െ​ഫ​യ​ര്‍ പാ​ര്‍​ട്ടി) മ​ത്സ​ര​രം​ഗ​ത്തു​ണ്ട്.

ഇ​രി​ക്കൂ​റി​ല്‍ ആ​രാ​കും..?

യു.​ഡി.​എ​ഫി​െന്‍റ കു​ത്ത​ക മ​ണ്ഡ​ല​മാ​യി​രു​ന്ന ഇ​രി​ക്കൂ​റി​ല്‍ ഇ​ത്ത​വ​ണ മ​ത്സ​ര​ത്തി​െന്‍റ സാ​ഹ​ച​ര്യ​മു​ണ്ട്. തു​ട​ക്കം​മു​ത​ല്‍ പ്ര​ചാ​ര​ണ​ത്തി​ല്‍ എ​ല്‍.​ഡി.​എ​ഫാ​യി​രു​ന്നു മു​ന്നി​ല്‍. സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​വേ​ള​യി​ല്‍ ഉ​ട​ലെ​ടു​ത്ത പ്ര​ശ്​​ന​ങ്ങ​ളെ തു​ട​ര്‍​ന്ന്​ എ ​ഗ്രൂ​പ്പി​ലെ ഒ​രു​വി​ഭാ​ഗം​ ദി​വ​സ​ങ്ങ​ളോ​ളം പ്ര​ചാ​ര​ണ​ത്തി​ല്‍​നി​ന്ന്​ മാ​റി​നി​ന്ന​ത്​ യു.​ഡി.​എ​ഫി​നെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി. 39 വ​ര്‍​ഷ​മാ​യി കെ.​സി. ജോ​സ​ഫാ​ണ് മ​ണ്ഡ​ല​ത്തെ പ്ര​തി​നി​ധാ​നം​ചെ​യ്യു​ന്ന​ത്. ഇ​ത്ത​വ​ണ ജോ​സ​ഫ് മ​ത്സ​ര​രം​ഗ​ത്തു​നി​ന്ന് മാ​റി​യ​തോ​ടെ ഇ​രി​ക്കൂ​ര്‍ കോ​ണ്‍​ഗ്ര​സി​ന്​ ത​ല​വേ​ദ​ന​യാ​യി. കേ​ര​ള കോ​ണ്‍​ഗ്ര​സ്​ (എം) ​എ​ല്‍.​ഡി.​എ​ഫി​ലേ​ക്ക്​ ചേ​ക്കേ​റി​യ​തോ​ടെ മ​ണ്ഡ​ല​ത്തി​ല്‍ ഇ​ട​തു​പ​ക്ഷ​വും പ്ര​തീ​ക്ഷ​വെ​ക്കാ​ന്‍ തു​ട​ങ്ങി. കെ.​സി. വേ​ണു​ഗോ​പാ​ല്‍ പ​ക്ഷ​ത്തെ സ​ജീ​വ്​ ജോ​സ​ഫി​ന്​ സീ​റ്റു​കൊ​ടു​ത്ത​ത്​ കോ​ണ്‍​ഗ്ര​സി​നു​ള്ളി​ലെ പോ​ര്​ തെ​രു​വി​ലെ​ത്തി​ച്ചു. ഉ​മ്മ​ന്‍ ചാ​ണ്ടി ഇ​ട​പെ​ട്ട ശേ​ഷ​മാ​ണ്​ ഗ്രൂ​പ് പോ​രി​ന്​ അ​റു​തി​യാ​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം രാ​ഹു​ല്‍​ഗാ​ന്ധി​യു​ടെ വ​ര​വോ​ടെ യു.​ഡി.​എ​ഫ്​ ക്യാ​മ്ബി​നു​ള്ളി​ല്‍ ഉ​ണ​ര്‍​വാ​യി​ട്ടു​ണ്ട്. ഗ്രൂ​പ്പു​പോ​രു​ക​ള്‍ മ​റ​ന്ന്​​ ഒ​റ്റ​ക്കെ​ട്ടാ​യി പ്ര​വ​ര്‍​ത്തി​ച്ച്‌​ മ​ണ്ഡ​ല​ത്തെ കൂ​ടെ​നി​ര്‍​ത്താ​നാ​കു​മെ​ന്നാ​ണ്​ യു.​ഡി.​എ​ഫി​െന്‍റ വി​ശ്വാ​സം. കേ​ര​ള കോ​ണ്‍​ഗ്ര​സി​ലെ സ​ജി കു​റ്റി​യാ​നി​മ​റ്റം മ​ത്സ​ര​രം​ഗ​ത്തു​ള്ള​തി​നാ​ല്‍ ക്രൈ​സ്​​ത​വ സ​ഭ​ക​ളു​ടെ വോ​ട്ടു​ക​ളു​ടെ ഒ​രു പ​ങ്കും എ​ല്‍.​ഡി.​എ​ഫി​നു ല​ഭി​ക്കും. 2016ല്‍ 9,647 ​വോ​ട്ടു​ക​ള്‍ക്കാ​യി​രു​ന്നു കെ.​സി. ജോ​സ​ഫി‍െന്‍റ വി​ജ​യം. ആ​നി​യ​മ്മ രാ​ജേ​ന്ദ്ര​നാ​ണ്​ എ​ന്‍.​ഡി.​എ സ്ഥാ​നാ​ര്‍​ഥി.

ത​ളി​പ്പ​റ​മ്ബ്​ ഇ​ട​ത്​ ത​ളി​ക

എ​ല്‍.​ഡി.​എ​ഫി​​െന്‍റ ഉ​റ​ച്ച​മ​ണ്ഡ​ല​മാ​യ ത​ളി​പ്പ​റ​മ്ബി​ല്‍ ഭൂ​രി​പ​ക്ഷം കൂ​ട്ടാ​നാ​ണ്​ ഇ​ട​തു​പ്ര​വ​ര്‍​ത്ത​ക​രു​ടെ ശ്ര​മം. ഇ​ട​തു​ഭ​ര​ണം തു​ട​രു​ക​യാ​ണെ​ങ്കി​ല്‍ സി.​പി.​എം കേ​ന്ദ്ര​ക​മ്മി​റ്റി​യം​ഗ​വും മു​തി​ര്‍​ന്ന നേ​താ​വു​മാ​യ ഗോ​വി​ന്ദ​ന്‍ മാ​സ്​​റ്റ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍​നി​ന്നു​ള്ള ആ​ദ്യ മ​ന്ത്രി​യാ​കു​മെ​ന്ന​തും എ​ല്‍.​ഡി.​എ​ഫി​​െന്‍റ മു​ന്‍​തൂ​ക്കം വ​ര്‍​ധി​പ്പി​ക്കു​ന്നു. മ​ന്ത്രി​സ​ഭ​യി​ല്‍ ഇ.​പി. ജ​യ​രാ​ജ​ന്‍ വ​ഹി​ച്ച സ്ഥാ​ന​മാ​യി​രി​ക്കും ഗോ​വി​ന്ദ​ന്‍ മാ​സ്​​റ്റ​ര്‍​ക്ക്​ ല​ഭി​ക്കു​ക. പ​ത്തു​വ​ര്‍​ഷ​ത്തി​ന്​ ശേ​ഷം മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സി​ന്​ തി​രി​കെ ല​ഭി​ച്ച​തി​െന്‍റ ആ​വേ​ശ​ത്തി​ലാ​ണ്​ പ്ര​വ​ര്‍​ത്ത​ക​ര്‍. നേ​ര​ത്തേ യു.​ഡി.​എ​ഫി​നൊ​പ്പ​മാ​യി​രു​ന്ന കേ​ര​ള കോ​ണ്‍​ഗ്ര​സ്​ എ​മ്മാ​യി​രു​ന്നു ഇ​വി​ടെ മ​ത്സ​രി​ച്ചി​രു​ന്ന​ത്. വ​ര്‍​ഷ​ങ്ങ​ള്‍​ക്കു​ശേ​ഷം നാ​ട്ടു​കാ​ര​നും ജി​ല്ല​യി​ലെ യു​വ നേ​താ​വു​മാ​യ​ അ​ബ്​​ദു​ല്‍ റ​ഷീ​ദി​നെ സ്ഥാ​നാ​ര്‍​ഥി​യാ​യി ല​ഭി​ച്ച​തി​െന്‍റ ഉ​ത്സാ​ഹ​വും യു.​ഡി.​എ​ഫി​നു​ണ്ട്. മ​ണ്ഡ​ല രൂ​പ​വ​ത്​​ക​ര​ണ​ത്തി​ന് ശേ​ഷം ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഒ​രി​ക്ക​ല്‍ മാ​ത്ര​മാ​ണ് ഇ​വി​ടെ​നി​ന്ന് യു.​ഡി.​എ​ഫ് ജ​യി​ച്ച​ത്. ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ണ്ഡ​ല​ത്തി​ല്‍ കെ. ​സു​ധാ​ക​ര​ന്‍ 725 വോ​ട്ടി​െന്‍റ ഭൂ​രി​പ​ക്ഷം നേ​ടി​യ​ത്​ യു.​ഡി.​എ​ഫി​ന്​ ആ​ത്മ​വി​ശ്വാ​സം വ​ര്‍​ധി​പ്പി​ച്ചി​ട്ടു​ണ്ട്. എ.​പി. ഗം​ഗാ​ധ​ര​നാ​ണ്​ എ​ന്‍.​ഡി.​എ സ്ഥാ​നാ​ര്‍​ഥി.

ഭൂ​രി​പ​ക്ഷം വ​ര്‍​ധി​പ്പി​ക്കാ​ന്‍ പ​യ്യ​ന്നൂ​ര്‍

ഇ​ട​തി​െന്‍റ ഉ​രു​ക്കു​കോ​ട്ട​യാ​യ പ​യ്യ​ന്നൂ​രി​ല്‍ എ​ല്‍.​ഡി.​എ​ഫ്​ സ്ഥാ​നാ​ര്‍​ഥി ടി.​​ഐ. മ​ധു​സൂ​ദ​ന​നെ സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും വ​ലി​യ ഭൂ​രി​പ​ക്ഷ​ത്തി​ല്‍ വി​ജ​യി​പ്പി​ക്കേ​ണ്ട പ്ര​വ​ര്‍​ത്ത​ന​ത്തി​ലാ​ണ്​ പ്ര​വ​ര്‍​ത്ത​ക​ര്‍. ഇ​ട​തു​പ​ക്ഷ പ്ര​തി​നി​ധി​ക​ളെ മാ​ത്രം നി​യ​മ​സ​ഭ​യി​ലേ​ക്ക് പ​റ​ഞ്ഞ​യ​ച്ച ച​രി​ത്ര​മാ​ണ്​ പ​യ്യ​ന്നൂ​രി​ന്. ഇ.​പി. ജ​യ​രാ​ജ​െന്‍റ​യും പി. ​ജ​യ​രാ​ജ​െന്‍റ​യും പേ​രു​ക​ള്‍ കേ​ട്ട​ശേ​ഷ​മാ​ണ്​ ഇ​ട​തു​പ​ക്ഷ സ്ഥാ​നാ​ര്‍​ഥി​യാ​യി മ​ധു​സൂ​ദ​ന​ന്‍ എ​ത്തു​ന്ന​ത്. പി. ​ജ​യ​രാ​ജ​ന്​ ന​ല്‍​കു​മെ​ന്ന്​ പ്ര​തീ​ക്ഷി​ച്ചി​രു​ന്ന സീ​റ്റാ​യ​തി​നാ​ല്‍ പി.​ജെ ആ​ര്‍​മി​യു​ടെ എ​തി​ര്‍​പ്പ്​ ബാ​ല​റ്റി​ല്‍ പ്ര​തി​ഫ​ലി​ക്കു​മോ​യെ​ന്ന സം​ശ​യം സി.​പി.​എ​മ്മി​നു​ണ്ട്. എ​ന്നാ​ല്‍, മ​ണ്ഡ​ല​ത്തി​ല്‍ രാ​ഷ്​​ട്രീ​യ​ത്തി​ന​പ്പു​റം വ്യ​ക്തി​പ​ര​മാ​യ ഏ​റെ ബ​ന്ധ​ങ്ങ​ളു​ള്ള മ​ധു​സൂ​ദ​ന​ന്‍ പ്ര​ചാ​ര​ണ​ത്തി​ല്‍ ഏ​റെ മു​ന്നി​ലാ​ണ്. 30000ത്തി​നും 40000ത്തി​നും ഇ​ട​യി​ല്‍ ഭൂ​രി​പ​ക്ഷം ന​ല്‍​കി​യാ​ണ്​ എ​ന്നും പ​യ്യ​ന്നൂ​ര്‍ ഇ​ട​തു​സ്ഥാ​നാ​ര്‍​ഥി​ക​ളെ സ്വീ​ക​രി​ച്ചി​രു​ന്ന​ത്. യു.​ഡി.​എ​ഫ് സ്ഥാ​നാ​ര്‍​ഥി കോ​ണ്‍​ഗ്ര​സി​ലെ എം. ​പ്ര​ദീ​പ്​ കു​മാ​റി​െന്‍റ​ പ്ര​ചാ​ര​ണം മോ​ശ​മ​ല്ലെ​ങ്കി​ലും ഇ​ട​തു​വേ​രോ​ട്ട​മു​ള്ള മ​ണ്ഡ​ല​ത്തി​ല്‍ വ​ലി​യ ത​ര​ത്തി​ലു​ള്ള ജ​ന​പി​ന്തു​ണ ല​ഭി​ക്കാ​ന്‍ സാ​ധ്യ​ത​യി​ല്ല. കെ.​കെ. ശ്രീ​ധ​ര​നാ​ണ്​ എ​ന്‍.​ഡി.​എ സ്ഥാ​നാ​ര്‍​ഥി.

ആ​ശ​ങ്ക​കളുടെ ത​ല​ശ്ശേ​രി

സി.​പി.​എ​മ്മി​െന്‍റ ഉ​റ​ച്ച മ​ണ്ഡ​ല​മാ​യ ത​ല​ശ്ശേ​രി​യി​ല്‍ ഇ​ക്കു​റി ശ്ര​ദ്ധേ​യ​മാ​യ മ​ത്സ​ര​മാ​ണ്. എ​ന്‍.​ഡി.​എ സ്​​ഥാ​നാ​ര്‍​ഥി​യു​ടെ പ​ത്രി​ക ത​ള്ളി​യ​താ​ണ്​ മ​ത്സ​രം സ​ങ്കീ​ര്‍​ണ​മാ​ക്കി​യ​ത്. എ​ന്‍.​ഡി.​എ​ക്ക്​ ശ​ക്ത​മാ​യ വേ​രു​ക​ളു​ള്ള മ​ണ്ഡ​ല​ത്തി​ല്‍ സ്​​ഥാ​നാ​ര്‍​ഥി​യി​ല്ലെ​ന്ന​ത്​ യു.​ഡി.​എ​ഫ്, എ​ല്‍.​ഡി.​എ​ഫ്​ മു​ന്ന​ണി​ക​ളെ ഒ​രു​പോ​ലെ ആ​ശ​ങ്ക​യി​ലാ​ക്കു​ന്നു. എ​ന്‍.​ഡി.​എ -യു.​ഡി.​എ​ഫ്​ ബ​ന്ധം എ​ല്‍.​ഡി.​എ​ഫും എ​ന്‍.​ഡി.​എ -എ​ല്‍.​ഡി.​എ​ഫ്​ ഡീ​ല്‍ യു.​ഡി.​എ​ഫും ആ​രോ​പി​ക്കു​േ​മ്ബാ​ഴും ബി.​ജെ.​പി വോ​ട്ടു​ക​ള്‍ എ​​ങ്ങോ​ട്ടു​പോ​കു​മെ​ന്ന്​ വൈ​കി​യ വേ​ള​യി​ലും വ്യ​ക്ത​മ​ല്ല. സ്വ​ത​ന്ത്ര സ്​​ഥാ​നാ​ര്‍​ഥി സി.​ഒ.​ടി. ന​സീ​ര്‍ എ​ന്‍.​ഡി.​എ പി​ന്തു​ണ നി​രാ​ക​രി​ച്ച​തി​നു​ശേ​ഷം വോ​ട്ട്​ ആ​ര്‍​ക്കെ​ന്ന്​ ബി.​ജെ.​പി പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. ക​ഴി​ഞ്ഞ​ത​വ​ണ അ​ഡ്വ.​എ.​എ​ന്‍. ഷം​സീ​ര്‍ നേ​ടി​യ 34,117 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷം യു.​ഡി.​എ​ഫ്​ സ്​​ഥാ​നാ​ര്‍​ഥി എം.​പി. അ​ര​വി​ന്ദാ​ക്ഷ​ന്​ മ​റി​ക​ട​ക്കാ​നാ​കു​മോ​യെ​ന്ന​താ​ണ്​ ചോ​ദ്യം. ക​ഴി​ഞ്ഞ​ത​വ​ണ ബി.​ജെ.​പി നേ​ടി​യ 22,125 വോ​ട്ടു​ക​ളി​ല്‍ 15,000 മു​ത​ല്‍ 20,000 വ​രെ വോ​ട്ടു​ക​ള്‍ കൈ ​ചി​ഹ്ന​ത്തി​ല്‍ പ​തി​യു​ക​യും ഷം​സീ​റി​​െന്‍റ പ്ര​വ​ര്‍​ത്ത​ന​ശൈ​ലി​യി​ല്‍​ പാ​ര്‍​ട്ടി​ക്കു​ള്ളി​ലെ എ​തി​ര്‍​പ്പും മ​റ്റും സി.​പി.​എം വോ​ട്ട്​ ചോ​ര്‍​ത്തു​ക​യും ചെ​യ്​​താ​ല്‍ ത​ല​ശ്ശേ​രി​യു​ടെ ചി​ത്രം മാ​റി​യേ​ക്കാം. ഇൗ ​സാ​ഹ​ച​ര്യ​ത്തി​ലും എ.​എ​ന്‍. ഷം​സീ​ര്‍ വി​ജ​യി​ക്കു​ക​യാ​ണെ​ങ്കി​ല്‍ ഭൂ​രി​പ​ക്ഷ​ത്തി​ല്‍ കാ​ര്യ​മാ​യ ഇ​ടി​വു​ണ്ടാ​കും. വെ​ല്‍​ഫെ​യ​ര്‍ പാ​ര്‍​ട്ടി​യു​ടെ ഷം​സീ​ര്‍ ഇ​ബ്രാ​ഹി​മും മ​ത്സ​ര​രം​ഗ​ത്തു​ണ്ട്. ര​ണ്ടു സ്വ​ത​ന്ത്ര സ്​​ഥാ​നാ​ര്‍​ഥി​ക​ളും രം​ഗ​ത്തു​ണ്ട്.

ആശങ്കയില്ലാതെ ധര്‍മ്മടം

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​െന്‍റ ധ​ര്‍​മ​ട​ത്ത്​ മ​ത്സ​രം നാ​ട്ടു​കാ​ര്‍ ത​മ്മി​ല്‍. ശ​ക്ത​നാ​യ സ്​​ഥാ​നാ​ര്‍​ഥി​യെ തേ​ടി ഒ​ടു​വി​ല്‍ നി​യോ​ഗി​ക്ക​പ്പെ​ട്ട ഡി.​സി.​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സി. ​ര​ഘു​നാ​ഥും ധ​ര്‍​മ​ടം മ​ണ്ഡ​ല​ത്തി​ല്‍ പെ​ട്ട​യാ​ള്‍ ത​ന്നെ. ഇ​വി​ടെ മ​ത്സ​രം പേ​രി​ന്​ മാ​ത്രം. ഭൂ​രി​പ​ക്ഷം മാ​ത്ര​മാ​ണ്​ വി​ഷ​യം.

പ്ര​ചാ​ര​ണ​രം​ഗ​ത്ത്​ എ​ല്‍.​ഡി.​എ​ഫ്​ ഏ​റെ മു​ന്നേ​റി​ക്ക​ഴി​ഞ്ഞി​രു​ന്നു. ഏ​റെ അ​നി​ശ്​​ചി​ത​ത്വ​ത്തി​ന്​ ഒ​ടു​വി​ലാ​ണ്​ യു.​ഡി.​എ​ഫ്​ ഉ​ണ​ര്‍​ന്ന​തെ​ങ്കി​ലും പ്ര​ചാ​ര​ണം അ​വ​സാ​നി​ക്കു​േ​മ്ബാ​ഴേ​ക്കും ഏ​റെ മു​ന്നേ​റാ​ന്‍ ക​ഴി​ഞ്ഞി​ട്ടു​ണ്ട്. ബി.​ജെ.​പി ദേ​ശീ​യ നി​ര്‍​വാ​ഹ​ക സ​മി​തി അം​ഗ​വും മു​ന്‍ സം​സ്​​ഥാ​ന പ്ര​സി​ഡ​ന്‍​റു​മാ​യ സി.​കെ. പ​ത്മ​നാ​ഭ​നി​ലൂ​ടെ എ​ന്‍.​ഡി.​എ മ​ണ്ഡ​ല​ത്തി​ലെ പ​ര​മാ​വ​ധി വോ​ട്ടു​ക​ള്‍ താ​മ​ര ചി​ഹ്ന​ത്തി​ല്‍ ത​ന്നെ വീ​ഴ്​​ത്താ​നു​ള്ള ശ്ര​മ​മാ​ണ്​ ന​ട​ത്തു​ന്ന​ത്. ധ​ര്‍​മ​ട​​ത്തെ ശ്ര​ദ്ധേ​യ​മാ​ക്കു​ന്ന​ ഒ​രു ഘ​ട​കം വാ​ള​യാ​ര്‍ ഭാ​ഗ്യ​വ​തി​യു​ടെ സ്​​ഥാ​നാ​ര്‍​ഥി​ത്വ​മാ​ണ്. ര​ണ്ടു പി​ഞ്ചു മ​ക്ക​ളു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ നീ​തി ല​ഭി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മു​ന്ന​യി​ച്ചാ​ണ്​ ഭാ​ഗ്യ​വ​തി വാ​ള​യാ​റി​ല്‍​നി​ന്ന്​ ധ​ര്‍​മ​ട​ത്തെ​ത്തി മ​ത്സ​രി​ക്കു​ന്ന​ത്.

ഇ​ത്​ എ​ല്‍.​ഡി.​എ​ഫി​ന്​ അ​ത്ര​യൊ​ന്നും സു​ഖ​ക​ര​മ​ല്ലാ​ത്ത ചി​ല ച​ര്‍​ച്ച​ക​ള്‍​ക്ക്​ മ​ണ്ഡ​ല​ത്തെ വേ​ദി​യാ​ക്കി​യി​ട്ടു​ണ്ട്. മൂ​ന്നു സ്വ​ത​ന്ത്ര സ്​​ഥാ​നാ​ര്‍​ഥി​ക​ള്‍​ക്കു​പു​റ​മെ ബ​ഷീ​ര്‍ ക​ണ്ണാ​ടി​പ്പ​റ​മ്ബ്​ (എ​സ്.​ഡി.​പി.​െ​എ)​യും മ​ത്സ​ര​രം​ഗ​ത്തു​ണ്ട്.

ഏ​റ്റ​വും വ​ലി​യ ഭൂ​രി​പ​ക്ഷം മ​ട്ട​ന്നൂ​രി​ലോ...?

മ​ട്ട​ന്നൂ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍​നി​ന്ന്​ ക​ഴി​ഞ്ഞ​ത​വ​ണ 43,381 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ്​ മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​നെ തെ​ര​ഞ്ഞെ​ടു​ത്ത​യ​ച്ച​ത്. ഇ​ത്ത​വ​ണ നാ​ട്ടു​കാ​രി​യാ​യ ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ ടീ​ച്ച​റാ​ണ്​ മ​ട്ട​ന്നൂ​രി​ല്‍ ജ​ന​വി​ധി തേ​ടു​ന്ന​ത്. നേ​ര​ത്തേ കോ​ണ്‍​ഗ്ര​സ്​ മ​ത്സ​രി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച മ​ണ്ഡ​ലം അ​വ​സാ​ന നി​മി​ഷ​മാ​ണ്​ ആ​ര്‍.​എ​സ്.​പി​ക്ക്​ ന​ല്‍​കി​യ​ത്.

ആ​ര്‍.​എ​സ്.​പി​യി​ലെ ഇ​ല്ലി​ക്ക​ല്‍ അ​ഗ​സ്​​തി​യാ​ണ്​ ശൈ​ല​ജ ടീ​ച്ച​റു​ടെ എ​തി​രാ​ളി. യു.​ഡി.​എ​ഫി​ന്​ മ​ണ്ഡ​ല​ത്തി​െന്‍റ അ​ടി​ത്ത​ട്ടി​ല്‍ ഇ​നി​യും ച​ല​നം സൃ​ഷ്​​ടി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്ന​താ​ണ്​ ഇ​​പ്പോ​ഴ​ത്തെ അ​വ​സ്​​ഥ. ആ​രോ​ഗ്യ​മ​ന്ത്രി​യെ​ന്ന നി​ല​ക്കു​ള്ള പ്ര​ക​ട​ന​ത്തി​െന്‍റ തി​ള​ക്ക​ത്തി​ല്‍ നി​ല്‍​ക്കു​ന്ന ശൈ​ല​ജ ടീ​ച്ച​ര്‍​ക്ക്​ സം​സ്​​ഥാ​ന​ത്തെ ഏ​റ്റ​വും വ​ലി​യ ഭൂ​രി​പ​ക്ഷ​മാ​ണ്​ സി.​പി.​എം പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. അ​ത്​ അ​സ്​​ഥാ​ന​ത്ത​ല്ല താ​നും.

ബി​ജു ഏ​ള​ക്കു​ഴി​യാ​ണ്​ ബി.​ജെ.​പി സ്​​ഥാ​നാ​ര്‍​ഥി. നാ​ട്ടു​കാ​ര​നാ​യ ബി​ജു ഏ​ള​ക്കു​ഴി​യു​ടെ സ്വ​ന്തം മ​ണ്ഡ​ല​ത്തി​ലെ ഹാ​ട്രി​ക്​ മ​ത്സ​ര​മാ​ണി​ത്. എ​സ്.​ഡി.​പി.​െ​എ സ്​​ഥാ​നാ​ര്‍​ഥി​യാ​യി റ​ഫീ​​ക്ക്​ കീ​ച്ചേ​രി​യും മ​ത്സ​രി​ക്കു​ന്നു​ണ്ട്. ഇ​ല്ലി​ക്ക​ല്‍ അ​ഗ​സ്​​തി​ക്ക്​ അ​പ​ര​നാ​യ എ​ന്‍.​എ. അ​ഗ​സ്​​തി സ്വ​ത​ന്ത്ര​നാ​യും മ​ത്സ​രി​ക്കു​ന്നു​ണ്ട്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog