മോഷണക്കേസ് പ്രതി പൊലീസ് വാഹനത്തില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചു സ്കൂട്ടര്‍ യാത്രക്കാരി പിടികൂടി
കണ്ണൂരാൻ വാർത്ത
തളിപ്പറമ്ബ്: എ.ടി.എം കാര്‍ഡ് കവര്‍ന്ന് പണം തട്ടിയ കേസിലെ പ്രതി പൊലീസ് വാഹനത്തില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചു. സ്‌കൂട്ടര്‍ യാത്രക്കാരിയായ യുവതിയുടെ സന്ദര്‍ഭോചിതമായ ഇടപെടലില്‍ പ്രതി പിടിയിലായി. സ്‌കൂട്ടറില്‍ നിന്ന് വീണ് യുവതിക്ക് പരിക്കേറ്റു. ചപ്പാരപ്പടവ് എടക്കോം സ്വദേശിനി പുതിയപുരയില്‍ ഷെറീജ (28)ക്കാണ് പരിക്കേറ്റത്.

ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ദേശീയപാതയില്‍ ഇന്ത്യന്‍ കോഫിഹൗസിന് മുന്നിലെ സീബ്രാക്രോസിന് സമീപം പൊലീസ് ജീപ്പ് വേഗത കുറച്ചപ്പോഴാണ് ഒരു കൈയില്‍ മാത്രം വിലങ്ങിട്ട പ്രതി പെട്ടെന്ന് റോഡിലേക്ക് എടുത്തുചാടിയത്. ഇതുവഴി വേഗത കുറച്ചപോകുകയായിരുന്ന സ്‌കൂട്ടര്‍ യാത്രക്കാരിയുടെ ദേഹത്തേക്കാണ് യുവാവ് വീണത്.ഇതോടെ വാഹനത്തില്‍ നിന്ന് തെറിച്ച്‌ വീണ് യുവതിക്ക് പരിക്കേറ്റു. വീണ യുവാവിനെ ബലം പ്രയോഗിച്ച്‌ ഷെറീജ പിടിച്ചതുകൊണ്ട് പൊലീസിന് പ്രതിയെ പിടികൂടാനായി. കാലിന് പരിക്കേറ്റ ഷെറീജയെ തളിപ്പറമ്ബ് ലൂര്‍ദ്ദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

യുവാവിനെ പുളിമ്ബറമ്ബിലെ വീട്ടിലേക്ക് തെളിവെടുപ്പിന് കൊണ്ടുപോകുന്നതിനിടയിലായിരുന്നു സംഭവം. വെള്ളിയാഴ്ച രാത്രിയിലാണ് നിര്‍ത്തിയിട്ട കാറില്‍ നിന്നും മോഷ്ടിച്ച പേഴ്സില്‍ നിന്നുള്ള എ.ടി.എം കാര്‍ഡ് ഉപയോഗിച്ച്‌ 70,000 രൂപ തട്ടിയെടുത്ത പുളിമ്ബറമ്ബ് ലക്ഷം വീട് കോളനിയിലെ ഗോകുല്‍(28) അറസ്റ്റിലായത്. കഴിഞ്ഞ ഒന്നിന് രാത്രി ഒന്‍പതരക്കായിരുന്നു സംഭവം.

താഴെ ബക്കളത്തെ സ്‌നേഹ ഇന്‍ ബാറിന് മുന്‍വശം നിര്‍ത്തിയിട്ട ചൊക്ലി ഒളവിലത്തെ മനോജ്കുമാറിന്റെ കെ.എല്‍ 58 എ.എ 5720 കാറില്‍ സൂക്ഷിച്ച പേഴ്സാണ് മോഷ്ടിച്ചത്. എ.ടി.എം കാര്‍ഡ് ഉപയോഗിച്ച്‌ 2 തവണകളിലായി 5000 വീതവും ഒരു തവണ 60,000 രൂപയുമാണ് കവര്‍ന്നത്. മനോജ്കുമാര്‍ തളിപ്പറമ്ബിലേക്ക് വരുന്നതിനിടയില്‍ താഴെ ബക്കളത്ത് വെച്ച്‌ കാര്‍ ഓഫായതിനെ തുടര്‍ന്ന് റോഡരികില്‍ നിര്‍ത്തിയിട്ടപ്പോള്‍ സഹായിക്കാനെത്തിയാണ് മോഷണം നടത്തിയത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത