വീരാജ്പേട്ടയില്‍ വാഹന മോഷണക്കേസില്‍ ആലക്കോട് സ്വദേശി അറസ്റ്റില്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഇരിട്ടി: വീരാജ്‌പേട്ടയില്‍ അന്തര്‍സംസ്ഥാന വാഹന മോഷണക്കേസില്‍ ആലക്കോട് സ്വദേശിയായ യുവാവ് അറസ്റ്റില്‍. ആലക്കോട് മണക്കടവ് ചീക്കാട് സ്വദേശി കൊല്ലക്കുന്നേല്‍ വീട്ടില്‍ എസ്. ശരണ്‍ (25 ) ആണ് അറസ്റ്റിലായത്. വീരാജ്‌പേട്ട ബിട്ടങ്കാല സ്വദേശി കെ.എന്‍. ഗോപാലകൃഷ്ണന്‍ ഗജന്റെ മാരുതി ഓമ്നി വാന്‍ മോഷ്ടിച്ച സംഭവത്തിലാണ് ഇയാള്‍ പിടിയിലാകുന്നത്. വീടിനു സമീപം നിര്‍ത്തിയിട്ടശേഷം ഉടമ വീട്ടില്‍ ഭക്ഷണം കഴിക്കാനായി പോയ സമയത്തായിരുന്നു ഓമ്നി വാന്‍ മോഷണം പോയത്. വാഹന ഉടമ ഇത് സംബന്ധിച്ച്‌ വീരാജ്‌പേട്ട പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇയാള്‍ക്കെതിരെ വീരാജ്‌പേട്ടയിലും സമീപ പ്രദേശികളിലുമുള്ള നിരവധി പൊലീസ് സ്റ്റേഷനുകളിലും കേരളത്തിലും കേസുകള്‍ നിലവിലുള്ളതായി അന്വേഷണത്തില്‍ മനസ്സിലായി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha