യുവതീ-യുവാക്കള്‍ വാക്‌സിനേഷനു മുമ്പ് രക്തം നല്‍കി സഹകരിക്കണം ! ബ്ലഡ് ബാങ്കുകളില്‍ കനത്ത രക്തക്ഷാമം;

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

യുവാക്കളില്‍ വാക്‌സിനേഷന്‍ ആരംഭിച്ചാല്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാവും

കോവിഡ് വ്യാപനം രൂക്ഷമായതോടെ ബ്ലഡ്ബാങ്കുകളില്‍ അനുഭവപ്പെടുന്നത് കനത്ത രക്ത ക്ഷാമം. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആളുകള്‍ രക്തം ദാനം ചെയ്യാന്‍ എത്താത്തതാണ് പ്രശ്‌നം.

പതിനെട്ട് വയസിന് മുകളിലുള്ളവര്‍ക്ക് കൂടി വാക്സിന്‍ നല്‍കാന്‍ ആരംഭിച്ചാല്‍ രക്തക്ഷാമം കൂടുതല്‍ രൂക്ഷമാകുമെന്ന ആശങ്കയിലാണ് ആരോഗ്യപ്രവര്‍ത്തകര്‍.

കൂടുതലായും യുവതീ- യുവാക്കളാണ് രക്തം ദാനം ചെയ്യുന്നത്. എന്നാല്‍ വാക്സിന്‍ സ്വീകരിച്ചുകഴിഞ്ഞാല്‍ ഉടന്‍ രക്തം നല്‍കാനാവില്ല. രണ്ട് ഡോസും എടുത്ത് 28 ദിവസങ്ങള്‍ക്ക് ശേഷം മാത്രമേ രക്തം ദാനം ചെയ്യാനാകു.

ഇതിന് കുറഞ്ഞത് മൂന്ന് മാസമെങ്കിലുമെടുക്കും. അതിനാല്‍ത്തന്നെ പതിനെട്ട് വയസിന് മുകളിലുള്ളവരുടെ വാക്സിനേഷന്‍ ആരംഭിക്കുന്നതിന് മുമ്പ് തന്നെ ആവശ്യത്തിന് രക്തം ശേഖരിക്കാനുള്ള പരിശ്രമത്തിലാണ് ആരോഗ്യ വകുപ്പ്.

രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രക്ത ദാന ക്യാമ്പുകള്‍ സംഘടിപ്പിക്കാനാകുന്നില്ല. കോവിഡ് പകരുമോ എന്ന് പേടിച്ചാണ് പലരും രക്തം ദാനം ചെയ്യാന്‍ എത്താത്തത്.

രക്തദാനത്തിലൂടെ രോഗം പകരില്ലെന്ന് ഡോക്ടര്‍മാര്‍ ഉറപ്പ് നല്‍കുന്നുണ്ടെങ്കിലും ജനങ്ങളുടെ ആശങ്ക മാറുന്നില്ലെന്നതാണ് സ്ഥിതി കൂടുതല്‍ വഷളാക്കുന്നത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha