ക​ണ്ണൂ​ര്‍ ഗ​വ. ആ​യു​ര്‍​വേ​ദ കോ​ള​ജ് കോവി​ഡ് സെ​ക്ക​ന്‍​ഡ​റി ലൈ​ന്‍ ട്രീ​റ്റ്‌​മെ​ന്‍റ് സെ​ന്‍റ​റാ​യി തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


പ​രി​യാ​ര​ത്തെ ക​ണ്ണൂ​ര്‍ ഗ​വ. ആ​യു​ര്‍​വേ​ദ കോ​ള​ജ് കോ​വി​ഡ് സെ​ക്ക​ന്‍​ഡ​റി ലൈ​ന്‍ ട്രീ​റ്റ്‌​മെ​ന്‍റ് സെ​ന്‍റ​റാ​യി തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കും. കോ​വി​ഡ് വ്യാ​പി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​യു​ര്‍​വേ​ദ കോ​ള​ജി​ല്‍ 40 കോ​വി​ഡ് ബെ​ഡു​ക​ള്‍ ഉ​ട​ന്‍ സ​ജ്ജീ​ക​രി​ക്ക​നാ​വ​ശ്യ​മാ​യ ന​ട​പ​ടി എ​ടു​ക്കും. ആ​വ​ശ്യ​മാ​യി വ​രു​ന്ന​പ​ക്ഷം പു​തു​താ​യി ഉ​ദ്ഘാ​ട​നം ചെ​യ്ത അ​മ്മ​യും കു​ഞ്ഞും ആ​ശു​പ​ത്രി​യി​ല്‍ നൂ​റു കി​ട​ക്ക​ക​ള്‍ കൂ​ടി സ​ജ്ജീ​ക​രി​ക്കു​ന്ന​തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ളും ന​ട​ത്തും. രോ​ഗ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ നൂ​റ് ഐ​സി​യു കി​ട​ക്ക​ക​ള്‍ ഉ​ള്‍​പ്പെ​ടെ കോ​വി​ഡ് കേ​സു​ക​ള്‍​ക്കാ​യി നാ​നൂ​റ് കി​ട​ക്ക​ക​ളും സ​ജ്ജീ​ക​രി​ക്കും.

ആ​ശു​പ​ത്രി​യി​ല്‍ മു​പ്പ​ത് വെ​ന്‍റി​ലേ​റ്റ​റു​ക​ള്‍ ഉ​ണ്ട്. കൂ​ടു​ത​ലാ​യി ഒ​രു​ക്കു​ന്ന​തി​നും ആ​ലോ​ച​ന​യു​ണ്ട്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ സൗ​ക​ര്യ​ങ്ങ​ള്‍ വി​ല​യി​രു​ത്തു​ന്ന​തി​നാ​യി സ​ബ് ക​ള​ക്ട​ര്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള ഉ​ന്ന​ത​ത​ല സം​ഘം സ​ന്ദ​ര്‍​ശ​നം ന​ട​ത്തി.

ക​ണ്ണൂ​ര്‍ സ​ബ് ക​ള​ക്ട​ര്‍ സ്‌​നേ​ഹി​ല്‍, ഡി​പി​എം ഡോ. ​അ​നി​ല്‍​കു​മാ​ര്‍, പ​യ്യ​ന്നൂ​ര്‍ ത​ഹ​സി​ല്‍​ദാ​ര്‍ കെ. ​ബാ​ല​ഗോ​പാ​ല​ന്‍ എ​ന്നി​വ​ര്‍ ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ എ​ത്തി മെ​ഡി​ക്ക​ല്‍ സൂ​പ്ര​ണ്ട് ഡോ.

​കെ. സു​ദീ​പ്, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​എ​സ്. രാ​ജീ​വ്, ഡ​പ്യൂ​ട്ടി സൂ​പ്ര​ണ്ട് ഡോ. ​മ​നോ​ജ് കു​മാ​ര്‍ നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​പ്ര​മോ​ദ് എ​ന്നി​വ​രു​മാ​യി ച​ര്‍​ച്ച ന​ട​ത്തി. ആ​യു​ര്‍​വേ​ദ കോ​ള​ജി​ലെ സൗ​ക​ര്യ​ങ്ങ​ളും സം​ഘം വി​ല​യി​രു​ത്തി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha