രാഷ്ട്രീയം മാറ്റിവെച്ച്‌ പൗരന്മാരെ സഹായിക്കണം: പ്രവര്‍ത്തകരോട് രാഹുല്‍ ഗാന്ധി - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 25 April 2021

രാഷ്ട്രീയം മാറ്റിവെച്ച്‌ പൗരന്മാരെ സഹായിക്കണം: പ്രവര്‍ത്തകരോട് രാഹുല്‍ ഗാന്ധി


രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അതിനാല്‍ പ്രവര്‍ത്തനങ്ങളെല്ലാം നിര്‍ത്തി ജനങ്ങളെ സഹായിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തയ്യാറാകണമെന്നും രാഹുല്‍ ഗാന്ധി ട്വിറ്റ് ചെയ്തു.

‘സിസ്റ്റം’ പരാജയപ്പെട്ടിരിക്കുന്നു. ഈ പ്രതിസന്ധിയില്‍ രാജ്യത്തിന് ആവശ്യം ഉത്തരവാദിത്തമുള്ള പൗരന്മാരെയാണ്. എല്ലാ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളും മാറ്റിവെച്ച്‌ രാജ്യത്തെ പൗരന്മാര്‍ക്ക് എല്ലാ സഹായവും നല്‍കാനും അവരുടെ വേദന ലഘൂകരിക്കാനും കോണ്‍ഗ്രസിലെ എന്റെ എല്ലാ സഹപ്രവര്‍ത്തകരോടും അഭ്യര്‍ഥിക്കുകയാണ്. ഇത് കോണ്‍ഗ്രസ് കുടുംബത്തിന്റെ ധര്‍മമാണ്- രാഹുല്‍ ട്വീറ്റില്‍ കുറിച്ചു .

അതെ സമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3,49,691 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,69,60,172 ആയി ഉയര്‍ന്നു . കഴിഞ്ഞ 24 മണിക്കൂറിനിടെ 2,767 പേര്‍ക്കു കൂടി ജീവന്‍ നഷ്ടപ്പെട്ടതോടെ ആകെ മരണസംഖ്യ 1,92,311-ല്‍ എത്തിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog