വോട്ട്‌ കച്ചവടത്തിന്റെ ശബ്‌ദരേഖ ഇന്ന്‌ പുറത്തുവിടും: സി.ഒ.ടി. നസീര്‍ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 3 April 2021

വോട്ട്‌ കച്ചവടത്തിന്റെ ശബ്‌ദരേഖ ഇന്ന്‌ പുറത്തുവിടും: സി.ഒ.ടി. നസീര്‍

തലശേരി: മണ്ഡലത്തിലെ വോട്ട്‌ കച്ചവടത്തിന്റെ ശബ്‌ദരേഖ ഇന്നു പുറത്തുവിടുമെന്നു തലശേരിയിലെ സ്വതന്ത്ര സ്‌ഥാനാര്‍ഥി സി.ഒ.ടി. നസീര്‍. ആശയപരമായി യോജിക്കാനാകാത്ത ബി.ജെ.പിയുടെ പിന്തുണതേടി കത്തു നല്‍കിയിട്ടില്ല. വോട്ട്‌ കച്ചവടത്തിന്റെ തെളിവുകള്‍ ഇന്നു പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.
നാമനിര്‍ദേശ പത്രികയിലെ പിഴവുമൂലം സ്‌ഥാനാര്‍ഥിയില്ലാതായതോടെ തലശേരിയില്‍ സ്വതന്ത്രനായ നസീറിനെ പിന്തുണയ്‌ക്കുമെന്നായിരുന്നു ബി.ജെ.പി. പ്രഖ്യാപനം.
ബി.ജെ.പി. അണികള്‍ സഹകരിക്കുന്നില്ലെന്നും പിന്തുണ ആവശ്യമില്ലെന്നും നസീര്‍ വ്യക്‌തമാക്കിയതോടെ ആശയക്കുഴപ്പമായി. നസീര്‍ പിന്തുണ നിരസിച്ച കാര്യം അറിയില്ലെന്ന നിലപാടിലാണു ബി.ജെ.പി. മണ്ഡലം നേതൃത്വം. നസീറിനോട്‌ എന്‍.ഡി.എ. സ്‌ഥാനാര്‍ഥിയായി മത്സരിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ സ്വതന്ത്രനായി മത്സരിക്കുന്ന നസീറിനായി പാര്‍ട്ടി സംവിധാനം ഉപയോഗിച്ച്‌ പ്രചാരണം നടത്താന്‍ സാധ്യമല്ലെന്നു മണ്ഡലം പ്രസിഡന്റ്‌ കെ. ലിജേഷ്‌ പറഞ്ഞു. തെരഞ്ഞെടുപ്പു സംബന്ധിച്ച മണ്ഡലത്തിലെ നിലപാട്‌ സംസ്‌ഥാന നേതൃത്വം തീരുമാനിക്കുമെന്നും നേതാക്കള്‍ അറിയിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog