കേരള ദിനേശ് വിഷു വിപണനമേള

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂര്‍: കേരള ദിനേശ് 2021 വിഷുവിനോടനുബന്ധിച്ച്‌ സംഘടിപ്പിക്കുന്ന വിപണനമേള കണ്ണൂര്‍ പൊലീസ് മൈതാനിയില്‍ ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ പി.എന്‍. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. 13 വരെ പ്രവര്‍ത്തിക്കുന്ന മേളയുടെ ആദ്യ വില്‍പ്പന കണ്ണൂര്‍ ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജരില്‍ നിന്നും സിറ്റി യൂണിയന്‍ ബാങ്ക് കണ്ണൂര്‍ ശാഖ മാനേജര്‍ ബി. രഞ്ജിത്ത് ഏറ്റുവാങ്ങി. ഉദ്ഘാടന ചടങ്ങില്‍ കേന്ദ്ര സംഘം ചെയര്‍മാന്‍ എം.കെ.ദിനേശ് ബാബു, കേന്ദ്ര സംഘം ഡയരക്ടര്‍ പള്ളിയത്ത് ശ്രീധരന്‍, സെക്രട്ടറി കെ. പ്രഭാകരന്‍, മാര്‍ക്കറ്റിംഗ് മാനേജര്‍ സന്തോഷ് കുമാര്‍. എം എന്നിവര്‍ പങ്കെടുത്തു.

സ്റ്റാളില്‍ ബെഡ്ഷീറ്റ്, കോട്ടണ്‍ ഷര്‍ട്ടുകള്‍, ലിനന്‍ ഷര്‍ട്ടുകള്‍ തുടങ്ങിയ ഗാര്‍മെന്റ് ഉല്‍പന്നങ്ങളും കുടകളും ഭക്ഷ്യ ഉല്‍പന്നങ്ങളായ തേങ്ങാപാല്‍, തേങ്ങാചിപ്സ്, തേങ്ങാപ്പൊടി, വെര്‍ജിന്‍ കോക്കനട്ട് ഓയില്‍, ജാം, സ്‌ക്വാഷ്, അഗ്മാര്‍ക്ക് കറിപൊടികള്‍, മസാലപ്പൊടികള്‍, അച്ചാറുകള്‍ തുടങ്ങിയവയും പ്രത്യേക ഡിസ്‌ക്കൗണ്ടില്‍ ലഭ്യമാണ്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha