സി.പി.എം മനപൂർവം വ്യാജ വോട്ടർമാരെ തിരുകി കയറ്റിയെന്ന്​ ചെന്നിത്തല

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഹരിപ്പാട്​: ഇരട്ടവോട്ടുകൾ തടയാൻ തെരഞ്ഞെടുപ്പ്​ കമീഷൻ സ്വീകരിച്ച നടപടികൾ പര്യാപ്​തമല്ലെന്ന്​ പ്ര​തിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. തെരഞ്ഞെടുപ്പ്​ കമീഷൻ നടപടികൾ കാര്യക്ഷമമല്ല. ഹൈകോടതി വിധിയും ഇത്​ തടയാൻ പര്യാപ്​തമല്ലെന്ന്​ ചെന്നിത്തല പറഞ്ഞു. 
ഇരട്ടവോട്ട്​ തടയാൻ ജനങ്ങൾ തന്നെ മുന്നിട്ടിറങ്ങണം. രാഷ്​ട്രീയപാർട്ടികൾ ഇക്കാര്യത്തിൽ ജാഗ്രതകാണിക്കണം. തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്‍റെ വിജയം കള്ളവോട്ടിന്‍റെ ബലത്തിലാണെന്നും ചെന്നിത്തല ആരോപിച്ചു. കള്ളപ്പണം ഉപയോഗിച്ച്​ ജനവിധി അട്ടിമറിക്കാനാണ്​ ഇടതുപക്ഷത്തിന്‍റെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
സി.പി.എമ്മാണ്​ വ്യാജ വോട്ടർമാരെ തിരുകി കയറ്റിയത്​. സർവീസ്​ സംഘടനകളുടെ സഹാ​യത്തോടെയാണ്​ ഇത്​ ചെയ്​തത്​. കള്ളവോട്ടിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി​ വേണം. ആഴക്കടൽ മത്സ്യബന്ധന കരാർ ഇന്ന്​ തന്നെ റദ്ദാക്കണം. ഇതുവരെ കരാർ റദ്ദാക്കിയിട്ടില്ല. കെ.എസ്​.ഐ.ഡി.സിയുടെ കുറിപ്പ്​ മാത്രമാണ്​. ഇതുമായി ബന്ധപ്പെട്ട്​ ഉത്തരവ്​ പുറത്ത്​ ഇറക്കണം. എന്നാൽ, മാത്രമേ മത്സ്യത്തൊഴിലാളികളെ വിശ്വാസത്തിലെടുക്കാൻ കഴിയുവെന്നും ചെന്നിത്തല പറഞ്ഞു.മുഖ്യമന്ത്രി ഭീരുവായതിനാലാണ്​ ബോംബ്​ പൊട്ടുമെന്ന്​ പറയുന്നത്​. കഴിഞ്ഞ അഞ്ച്​ വർഷത്തിനിടെ ഒരു വൻകിട വികസന പദ്ധതിയും സർക്കാർ നടപ്പിലാക്കിയിട്ടില്ല.  വ്യജ വോട്ടുകളുടെ വിവരം പ്രസിദ്ധീകരിച്ച വെബ്​സൈറ്റിൽ 10 ലക്ഷം ഹിറ്റുണ്ടായെന്നും ചെന്നിത്തല പറഞ്ഞു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha