ഹൊറൈസോൺ വിസ്കിഡ്സ്‌ ഗ്ലോബൽ വെർച്ച്വൽ ഫെസ്റ്റിന് ആവേശകരമായ സമാപനം - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 1 April 2021

ഹൊറൈസോൺ വിസ്കിഡ്സ്‌ ഗ്ലോബൽ വെർച്ച്വൽ ഫെസ്റ്റിന് ആവേശകരമായ സമാപനം

കൊളപ്പ: ഇരിക്കൂർ കൊളപ്പ പീസ് വാലി ഹൊറൈസൺ ഇംഗ്ലീഷ് സ്കൂൾ വിസ്കിഡ്സിന്റെ ആഭിമുഖ്യത്തിൽ 3 വയസ്സ് മുതൽ 6 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് സംഘടിപ്പിച്ച കിൻഡർ ലസ്റ്റേഴ്സ്  
ഗ്ലോബൽ വെർച്ച്വൽ ഫെസ്റ്റിന് ആവേശകരമായ സമാപനം. പ്രമുഖ ഗായകൻ നവാസ് പാലേരി മുഖ്യാതിഥിയായി.ഹൊറൈസൺ അക്കാദമിക് കൗൺസിൽ ഡയറക്ടർ ഡോക്ടർ മിസ്ഹബ് ഇരിക്കൂർ ഉദ്ഘാടനം ചെയ്തു. മാനേജ്മെന്റ് കമ്മറ്റി വൈസ് പ്രസിഡണ്ട് എൽ.കെ സുറൂർ റഹ്മാൻ സംസാരിച്ചു. പ്രിൻസിപ്പൽ പി.പി ഹസീന അധ്യക്ഷത വഹിച്ചു. 

നിരവധി കുരുന്നുകൾ മാറ്റുരച്ച ഫെസ്റ്റിൽ ആംഗ്യപ്പാട്ട് മത്സരത്തിൽ കെടി.ഹന ഹാഷിഫ്, റിസ് വ ഫാത്തിമ,ഹമ്റാസ് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി. ഡാൻസ് മത്സരത്തിൽ ആയിഷ ദുവ,ഇസ് വ മെഹ്റിഷ്, റിസ് വ ഫാത്തിമ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി. ഫാൻസി ഡ്രസ്സ് മത്സരത്തിൽ അയാൻ അഹ്സൻ,ഫാത്തിമ ഇനായ ശഹനീസ്,മുഹമ്മദ് ഷഹൻ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി വിജയികളായി. ഫെസ്റ്റിനോടനുബന്ധിച്ച് നടത്തിയ ക്രയോൺ കളറിംഗ് മത്സരത്തിൽ അസ്മത്ത് മിൻഹ, മിൻവ മിതാബ്, കെ.മുഹമ്മദ് എന്നിവർ ഗ്രാന്റ് വിന്നേർസായി തെരഞ്ഞെടുക്കപ്പെട്ടു.

അശോകൻ
(ആർട്ട്‌ ടീച്ചർ,മേരിഗിരി സ്കൂൾ),സ്മിത (ചെങ്ങളായി സ്കൂൾ ടീച്ചർ & എസ്. കെ. പി. എം ഡാൻസ് സ്കൂൾ ),ഗോപി( ഡ്രാമ ആർട്ടിസ്റ്റ്),ഗായത്രി( ഡാൻസ് അധ്യാപിക എന്നിവർ മത്സരങ്ങളുടെ വിധികർത്താക്കളായി.

  വൈകുന്നേരം നടന്ന സമാപന സംഗമം 
മാനേജ്മെന്റ് കമ്മറ്റി സെക്രട്ടറി മുസ്തഫ കീത്തടത്ത് 
ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കൺവീനർ എൻ.ശഹ്ബാസ് അദ്ധ്യക്ഷത വഹിച്ചു. 
മാനേജർ എൻ.എം. ശഫീഖ് , മുഹ്സിൻ ഇരിക്കൂർ എന്നിവർ സംസാരിച്ചു. ടീച്ചർമാരായ 
കെ.ഫാഇസ , ഫാത്തിമ സി.സി, രമ , മിനി രഞ്ജിത്ത്, ശ്രുതി, ദിൽഷത്ത്, വരുൺ കുമാർ, എ. കെ ഷിബിന, സജിത, ഷൈജ, ധന്യ തുടങ്ങിയവർ നേതൃത്വം നൽകി.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog