കേ​ള​കം, കൊ​ട്ടി​യൂ​ര്‍ മേ​ഖ​ല​ക​ളി​ല്‍ ഇ​ന്ന​ലെ വൈ​കുന്നേരമു​ണ്ടാ​യ ചു​ഴ​ലി​ക്കാ​റ്റി​ല്‍ വ്യാ​പ​ക നാ​ശ​ന​ഷ്ടം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കേ​ള​കം: കേ​ള​കം, കൊ​ട്ടി​യൂ​ര്‍ മേ​ഖ​ല​ക​ളി​ല്‍ ഇ​ന്ന​ലെ വൈ​കുന്നേരമു​ണ്ടാ​യ ചു​ഴ​ലി​ക്കാ​റ്റി​ല്‍ വ്യാ​പ​ക നാ​ശ​ന​ഷ്ടം. കേ​ള​കം പ​ഞ്ചാ​യ​ത്തി​ലെ പൊ​യ്യമ​ല, വെ​ണ്ടെ​ക്കും​ചാല്‍, മീ​ശ​ക്ക​വ​ല, അ​ട​യ്ക്കാ​ത്തോ​ട് മേ​ഖ​ല​ക​ളി​ലും കൊ​ട്ടി​യൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ വെ​ങ്ങ​ലോ​ടി, പ​ഞ്ചാ​ര​മു​ക്ക്, പ​ള്ളി​യ​റ മേ​ഖ​ല​ക​ളി​ലു​മാ​ണ് വ്യാ​പ​ക നാ​ശ​ന​ഷ്ടമു​ണ്ടാ​യ​ത്.

അ​ട​യ്ക്കാ​ത്തോ​ട്ടി​ല്‍ മു​സ്‌​ലിം ലീ​ഗ് ഓ​ഫീ​സ് മ​രം വീ​ണ് ത​ക​ര്‍​ന്നു. പു​ളി​ക്ക​ക്കു​ന്നി​ല്‍ ജാ​ഫ​റി​ന്‍റെ പീ​ടി​കമു​റി തു​ട​ങ്ങി​യ​വ ത​ക​ര്‍​ന്നു. കൊ​ട്ടി​യൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ മ​ര​ങ്ങ​ള്‍ ക​ട​പു​ഴ​കി വീ​ണ് അ​ഞ്ച് വീ​ടു​ക​ള്‍​ക്ക് കേ​ടു​പാ​ടു പ​റ്റി.

വെ​ങ്ങ​ലോ​ടി സ്വ​ദേ​ശി വ​ത്യാ​ട്ട് ബാ​ബു, പു​ന​ത്തി​ല്‍ ല​ക്ഷ​്മി, പ​ള്ളി​യ​റ സ്വ​ദേ​ശി​ക​ളാ​യ ഇ​രി​ങ്ങോ​ളി​ല്‍ മ​ത്താ​യി, തെ​ങ്ങ​ട​യി​ല്‍ ജോ​ണി, തോ​ണി​ക്കു​ഴി ദേ​വ​സ്യ തു​ട​ങ്ങി​യ​വ​രു​ടെ വീ​ടു​ക​ള്‍​ക്കാ​ണ് കേ​ടു​പാ​ടു​ണ്ടാ​യ​ത്.

പ്ര​ദേ​ശ​ത്തെ നി​ര​വ​ധിയാ​ളു​ക​ളു​ടെ തൊ​ഴു​ത്ത്, വി​റ​കുപു​ര, റ​ബ​ര്‍ പു​ര തു​ട​ങ്ങി​യ​വ​യ്ക്ക് കേ​ടു​പാ​ടു​പ​റ്റി. പ്ര​ദേ​ശ​ത്തെ കു​ന്നും​പു​റം ജോ​സ്, ആ​ക്ക​പ്പാ​റ ഭാ​സ്‌​ക​ര​ന്‍, മേ​മു​ട്ട​ത്ത് ര​വി, വ​ല്ല​ത്തു​കാ​ര​ന്‍ പൗ​ലോ​സ്, കു​ട്ട​ത്ത്പ​റ​മ്ബി​ല്‍ മു​ര​ളി, പാ​റ​ക്ക​ല്‍ ഇ​ന്ദി​ര, മ​ണ്ണൂ​ര്‍ ജോ​ര്‍​ജ്, താ​ന്നി​ക്ക​ല്‍ ഷി​ബു, പു​ല്ലാ​ട്ട് ജോ​സ്, പു​ളി​ക്ക​മാ​ലി​ല്‍ മാ​നു​വ​ല്‍, പ​ള്ളി​ക്കാ​ട്ട് ജോ​സ്, പ​ള്ളി​യ​റ സ്വ​ദേ​ശി​ക​ളാ​യ മ​ട​ത്തു​മു​റി ജോ​സ്, ഇ​രി​ങ്ങോ​ളി​ല്‍ മ​ത്താ​യി , ക​രി​പ്പ്കാ​ട്ടി​ല്‍ ജോ​സ​ഫ്, ഊ​രാ​ളി​ക്കു​ന്നേ​ല്‍ തോ​മ​സ്, മു​ക്ക​ട​ക്കാ​ട്ട് തോ​മ​സ്, തൈ​പ്പ​റ​മ്ബി​ല്‍ ബാ​ബു, മാ​ട​ത്തും​മു​റി ജോ​സ്, തെ​ങ്ങ​ട​യി​ല്‍ ജോ​ണി, വെ​ള്ള​രി​ക്കു​ന്നേ​ല്‍ സ്ക​റി​യ, പാ​റ​യി​ല്‍ ജോ​സ്, പാ​റ​യി​ല്‍ ജോ​ണി, കു​ന്ന​ത്തു​മാ​ക്ക​ല്‍ ഔ​സേ​പ്പ​ച്ച​ന്‍, ക​രി​പ്പു​കാ​ട്ടി​ല്‍ ജോ​സ് കു​ട്ടി, വെ​ളി​യ​ത്ത് സു​രേ​ന്ദ്ര​ന്‍, പ​രു​ന്തുവീ​ട്ടി​ല്‍ ജോ​സ് എ​ന്നി​വ​രു​ടെ കാ​ര്‍​ഷി​ക വി​ള​ക​ളും ന​ശി​ച്ചു.

മ​രം പൊ​ട്ടി വൈ​ദ്യു​തി ലൈ​നി​ല്‍ വീ​ണ​തി​നാ​ല്‍ പ്ര​ദേ​ശ​ത്തെ വൈ​ദ്യു​തി, കേ​ബി​ള്‍ ബ​ന്ധ​വും താ​റു​മാ​റാ​യി. മ​രം ക​ട​പു​ഴ​കി റോ​ഡി​ന് കു​റു​കെ വീ​ണ​തി​നാ​ല്‍ പ​ല ഭാ​ഗ​ത്തേ​ക്കു​ള്ള ഗതാഗതം ഭാ​ഗി​ക​മാ​യി ത​ട​സ​പ്പെ​ട്ടു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha