കോവിഡിന്റെ പേരിൽ വ്യാപാരികളെ കഷ്ടപ്പെടുത്തരുത് -ദേവസ്യ മേച്ചേരി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 13 April 2021

കോവിഡിന്റെ പേരിൽ വ്യാപാരികളെ കഷ്ടപ്പെടുത്തരുത് -ദേവസ്യ മേച്ചേരി
പഴയങ്ങാടി: കോവിഡ് മാനദണ്ഡം പറഞ്ഞ് വ്യാപാരമേഖലയിലുള്ളവരെ പ്രയാസപ്പെടുത്തുന്ന രീതി സർക്കാറും പോലീസും അവസാനിപ്പിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ്‌ ദേവസ്യ മേച്ചേരി പറഞ്ഞു. വ്യാപാരി വ്യവസായി ഏകോപന സമിതി പഴയങ്ങാടി യുണിറ്റിന്റെ ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


പി.വി.അബ്ദുള്ള അധ്യക്ഷത വഹിച്ചു. യു.വിജയകുമാർ, എം.പി.തിലകൻ, മഹമ്മൂദ് വാടിക്കൽ എന്നിവർ സംസാരിച്ചു. ഇ.പി.പ്രമോദ് റിപ്പോർട്ടും പി.വി.അബ്ദുൾ ശുക്കൂർ കണക്കുകളും അവതരിപ്പിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog