മലയാളി പൊളിയല്ലേ; 80 ലക്ഷവും കൊണ്ട് കടന്നു കളയാൻ ശ്രമിച്ച കള്ളനെ പിടികൂടിയത് സിനിമാ സ്റ്റൈലിൽ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 14 April 2021

മലയാളി പൊളിയല്ലേ; 80 ലക്ഷവും കൊണ്ട് കടന്നു കളയാൻ ശ്രമിച്ച കള്ളനെ പിടികൂടിയത് സിനിമാ സ്റ്റൈലിൽദുബായ്: കവര്‍ച്ച ശ്രമം തടഞ്ഞ് മലയാളി. കവർച്ചയ്ക്ക് ശേഷം പണവുമായി ഓടിയ കളളനെ കാല്‍ വച്ച്‌ താഴെ വീഴ്ത്തിയ മലയാളിയാണ് ഇപ്പോൾ ഗൾഫുകാർക്കിടയിലെ താരം. വടകര വളളിയോട് പാറപ്പുറത്ത് ജാഫറിന്റെ സമയോചിതമായ ഇടപെടലിലൂടെയാണ് 30കാരനായ യുവാവിന് വലിയൊരു നഷ്ടം ഇല്ലാതായത്.

കഴിഞ്ഞദിവസം ബനിയാ സ്‌ക്വയര്‍ ലാന്‍ഡ് മാര്‍ക് ഹോട്ടലിന് സമീപമുളള ഗിഫ്റ്റ് ഷോപ്പിന് അരികിലാണ് സംഭവം. വിസിറ്റിംഗ് വിസയില്‍ ഗൾഫിലെത്തിയതായിരുന്നു ജാഫർ. ബന്ധുവിന്റെ ജ്യൂസ് കടയില്‍ സഹായിച്ച്‌ നിൽക്കുമ്പോഴാണ് തൊട്ടപ്പുറത്തുണ്ടായിരുന്ന ബന്ധു നജീബ് തൊടുവയില്‍ ‘കളളന്‍… കളളന്‍ പിടിച്ചോ’ എന്ന് അലറി വിളിച്ചത്. കടയ്ക്ക് അകത്തായിരുന്ന ജഫർ ഉടൻ വെളിയിലേക്കിറങ്ങി. സൈഡിൽ നിന്നും പാഞ്ഞുവരുന്ന കള്ളനെ കണ്ട ജാഫർ അടുത്തെത്തിയതും കാൽ വച്ച്‌ കളളനെ താഴെ വീഴ്‌ത്തുകയായിരുന്നു.

1 comment:

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog